ഓഹരി(SHARES) ഇടപാടിന്റെ മതവിധി

കമ്പനിയുടെ മൂലധനത്തിന്റെ നിശ്ചിത അംശമാണ്‌ ഓഹരി. കമ്പനിയെ ബാധിക്കുന്ന ലാഭവും നഷ്‌ടവും ഓഹരിയെയും ബാധിക്കുന്നു. ഓഹരിയുടമ കമ്പനിയില്‍ പങ്കാളിയാണ്‌. അതായത്‌ കമ്പനിയുടെ മൊത്തം ഓഹരിയില്‍ തനിക്കുള്ള ഓഹരിയുടെ എണ്ണം എത്രയാണോ അത്രയും ഭാഗത്തിന്റെ ഉടമസ്ഥനാണയാള്‍. താനുദ്ദേശിക്കുമ്പോള്‍ തന്റെ വിഹിതം വില്‍പന നടത്താനും അയാള്‍ക്ക്‌ അധികാരമുണ്ടായിരിക്കും. ഓരോ ഓഹരിക്കും രംഗപ്രവേശ(issue) വേളയില്‍ കമ്പനി നിശ്ചയിക്കുന്ന നാമമാത്ര വിലയും (Nominal Value) വിനിമയ മാര്‍ക്കറ്റില്‍ ഉല്‍പത്തിന്‌ ലഭിക്കുന്ന ആവശ്യകതയനുസരിച്ച്‌ മാര്‍ക്കറ്റ്‌ വിലയും (Market Value) ഉണ്ടാകും.
ഓഹരി അനുവദനീയം, നിഷിദ്ധം എന്നിങ്ങനെ തരംതിരിക്കപ്പെടുന്നത്‌ കമ്പനിയുടെ ബിസിനസ്‌ എന്താണെന്നും ഏതെല്ലാം വിധത്തിലുള്ളതാണെന്നും നോക്കിയാണ്‌. മദ്യവ്യവസായം, പലിശ ഇടപാടുകള്‍ തുടങ്ങിയ നിഷിദ്ധകാര്യങ്ങള്‍ക്കുവേണ്ടി സ്ഥാപിക്കുന്ന കമ്പനികളില്‍ ഓഹരി എടുക്കുന്നത്‌ ഹറാമാണ്‌. അതുപോലെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍, വഞ്ചന, ചൂതാട്ടം തുടങ്ങിയ നിഷിദ്ധമായ അടിസ്ഥാനങ്ങളില്‍ ഇടപാടുകള്‍ നടത്തുന്ന കമ്പനിയുടെ ഓഹരി എടുക്കുന്നതും ഹറാമാണ്‌. കാരണം അതെല്ലാം ഹറാമായ ബിസ്‌നസുകളാണ്‌.
ഓഹരിയുടെ സകാത്ത്‌; ഹലാലായ ബിസ്‌നസ്‌ നടത്തുന്ന കമ്പനികള്‍ നേരിട്ട് സകാത്ത്‌ നല്‍കുന്നപക്ഷം ഓഹരിയുടമ പ്രത്യേകമായി സകാത്ത്‌ നല്‍കേണ്ടതില്ല. എാല്‍ കമ്പനികള്‍ സക്കാത്ത്‌ നല്‍കുന്നില്ലെങ്കില്‍ ഓഹരിയുടമ താഴെ പറയുന്ന പ്രകാരം സകാത്ത്‌ നല്‍കാന്‍ ബാധ്യസ്ഥനാണ്‌.
1. ഓഹരി വാങ്ങിയും വിറ്റും ബിസിനസ്‌ നടത്തുവരാണെങ്കില്‍ സകാത്ത്‌ നല്‍കേണ്ട സമയമായാല്‍ കൈവശമുള്ള ഓഹരിയുടെ മാര്‍ക്കറ്റ്‌വില കണക്കാക്കി അതിന്റെ രണ്ടര ശതമാനം സകാത്ത്‌ നല്‍കുക.
2. ലാഭവിഹിതം മാത്രം ലഭിക്കുന്ന ഓഹരികളാണെങ്കില്‍ ഓരോ ഓഹരിക്കും നിര്‍ണയിക്കപ്പെട്ട ലാഭമെത്രയാണെ്ന്ന് കമ്പനി മുഖേനയോ മറ്റോ അറിയുകയും പ്രസ്‌തുത ലാഭസംഖ്യയുടെ രണ്ടരശതമാനം സകാത്ത്‌ നല്‍കുകയും ചെയ്യുക.
3. ലാഭവിഹിതം കൃത്യമായി മനസ്സിലാക്കാന്‍ സാധ്യമല്ലെങ്കില്‍ കൈപ്പറ്റിയ വരുമാനം ഇതര സ്വത്തിനോട്‌ ചേര്‍ത്ത്‌ നിസ്വാബ്‌ എത്തുമ്പോള്‍ വര്‍ഷാന്തം രണ്ടര ശതമാനം നല്‍കി ബാധ്യത ഒഴിവാകാം.

No comments:

Post a Comment