പഠന ഗവേഷണങ്ങള്‍ മത സാംസ്‌കാരിക ആവിശ്യം (13/02/2015)

بسم الله الرحمن الرحيم السلام عليكم ورحمة الله "യു.എ.ഇ ഔഖാഫിന്‍റെ ജുമുഅ ഖുത്ബയുടെ ആശയ സംഗ്രഹം" പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന് സര്‍വ്വ സ്തുതിയും. മുഹമ്മദ്‌ നബി(സ)ക്കും അവിടെത്തെ കുടുംബത്തിനും അവരെ പിന്‍ പറ്റിയവര്‍ക്കും രക്ഷയും, സമാധാനവും, അനുഗ്രഹവും നീ നല്‍കണമേ... എന്നോടെന്ന പോലെ നിങ്ങളോടും അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കണമെന്ന് ഞാന്‍ ഉപദേശിക്കുന്നു. അല്ലാഹു പറയുന്നു. وَقَدِّمُوا لِأَنفُسِكُمْ ۚ وَاتَّقُوا اللَّـهَ وَاعْلَمُوا أَنَّكُم مُّلَاقُوهُ ۗ وَبَشِّرِ الْمُؤْمِنِينَ നിങ്ങളുടെ നന്‍മയ്ക്ക് വേണ്ടത് നിങ്ങള്‍ മുന്‍കൂട്ടി ചെയ്തു വെക്കേണ്ടതുമാണ്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങള്‍ കണ്ടുമുട്ടേണ്ടതുണ്ടെന്ന് അറിഞ്ഞിരിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.(02:223) മുസ്‌ലിം സഹോദരങ്ങളെ... നിശ്ചയം, മാനവ സമൂഹത്തെ അല്ലാഹു ബഹുമാനിച്ചിരിക്കുന്നു. അവന്‍ അത്യതികം നന്മകള്‍ ചെയ്തിരിക്കുന്നു. അല്ലാഹു പറഞ്ഞിരിക്കുന്നു. وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.(17:70) മറ്റു സൃഷ്ട്ടികളില്‍ നിന്നും മനുഷ്യനെ വേര്‍ത്തിരിക്കുന്ന ഏറ്റവും പ്രധാനമായിട്ടുള്ളത് ബുദ്ധി അഥവാ വിവേകമാണ്. ഉമര്‍(റ) പറഞ്ഞു, "മനുഷ്യന്‍റെ അടിസ്ഥാനം അവന്‍റെ വിവേകമാണ്" ബുദ്ധിയും ചിന്തയും പ്രവര്‍ത്തിക്കാന്‍ മനുഷ്യനോട് അല്ലാഹു കല്‍പ്പിക്കുന്നു. അല്ലാഹു പറയുന്നു. قَدْ بَيَّنَّا لَكُمُ الْآيَاتِ لَعَلَّكُمْ تَعْقِلُونَ തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി.(57:17) ബുദ്ധി ഉപയോഗിക്കുകയും, ധാനം വര്‍ദ്ധിപ്പിക്കുകയും, കുഫ് വകള്‍ ഉപയോഗിച്ചു ഉത്തുംഗതിയില്‍ വിഹരിക്കുകയും, സല്‍ഗുണങ്ങളാര്‍ജ്ജിക്കുകയും, തനിക്കും സമൂഹത്തിനും നേട്ടമുടണ്ടാക്കുകയും ചെയ്തവന് മംഗളം... അല്ലാഹു പറയുന്നു. وَأَحْسِن كَمَا أَحْسَنَ اللَّـهُ إِلَيْكَ ۖ وَلَا تَبْغِ الْفَسَادَ فِي الْأَرْضِ അല്ലാഹു നിനക്ക് നന്‍മ ചെയ്തത് പോലെ നീയും നന്‍മചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്‌.(28:77) വിശ്വാസികളെ... ഭൂമി, ആകാശങ്ങളില്‍ ചിന്തിക്കാന്‍ അല്ലാഹു നമ്മോട് കല്‍പ്പിക്കുന്നു. അല്ലാഹു പറയുന്നു. قُلِ انظُرُوا مَاذَا فِي السَّمَاوَاتِ وَالْأَرْضِ (നബിയേ,) പറയുക: ആകാശങ്ങളിലും ഭൂമിയിലും എന്തൊക്കെയാണുള്ളതെന്ന് നിങ്ങള്‍ നോക്കുവിന്‍. (10:101) അഥവാ അവയില്‍ പഠന ഗവേഷണങ്ങള്‍ നടത്തുക. പൂര്‍വ്വികരെ കുറിച്ച് പഠിച്ചു അവര്‍ നേടിയെടുത്തതില്‍ കരുത്താര്‍ജിക്കുകയും, അതിലൂടെ പുതിയ ചിന്തകള്‍ക്ക് പിറവി നല്‍കുകയും നല്‍കുകയും ചെയ്യുക. വിവിധങ്ങളായ വഴികളില്‍ നിര്‍മ്മാണ കാര്യങ്ങളെ കുറിച്ച് ക്വുര്‍ആന്‍ കഥകള്‍ വിവരിക്കുന്നു. അതില്‍ പെട്ടതാണ് നൂഹു(അ)നെ അല്ലാഹു പഠിപ്പിച്ച കപ്പല്‍ നിര്‍മ്മാണം. അല്ലാഹു പറയുന്നു. أَوْحَيْنَا إِلَيْهِ أَنِ اصْنَعِ الْفُلْكَ بِأَعْيُنِنَا وَوَحْيِنَا അപ്പോള്‍ നാം അദ്ദേഹത്തിന് ഇപ്രകാരം ബോധനം നല്‍കി: നമ്മുടെ മേല്‍നോട്ടത്തിലും, നമ്മുടെ നിര്‍ദേശമനുസരിച്ചും നീ കപ്പല്‍ നിര്‍മിച്ചു കൊള്ളുക.(23:27) അതില്‍ പെട്ടതാണ് ദാവുദ് നബി(അ)നെ അല്ലാഹു പഠിപ്പിച്ച അങ്കി നിര്‍മ്മാണം. അല്ലാഹു പറയുന്നു. وَعَلَّمْنَاهُ صَنْعَةَ لَبُوسٍ لَّكُمْ لِتُحْصِنَكُم مِّن بَأْسِكُمْ നിങ്ങള്‍ നേരിടുന്ന യുദ്ധ വിപത്തുകളില്‍ നിന്ന് നിങ്ങള്‍ക്ക് സംരക്ഷണം നല്‍കുവാനായി നിങ്ങള്‍ക്ക് വേണ്ടിയുള്ള പടയങ്കിയുടെ നിര്‍മാണവും അദ്ദേഹത്തെ നാം പഠിപ്പിച്ചു.(21:80) അതില്‍ പെട്ടതാണ് മരുന്നുകള്‍ കണ്ടെത്തല്‍ തേനിച്ചയെ പറ്റി അല്ലാഹു പറയുന്നു. يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ അവയുടെ ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത് വരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്‌.(16:69) നബി(സ) പറയുന്നു. "അല്ലാഹുവിന്‍റെ അടിമകളെ നിങ്ങള്‍ ചികല്‍സ നടത്തുക. കാരണം മരുന്നില്ലാത്ത ഒരു രോഗവും അല്ലാഹു നല്‍കുന്നില്ല." അല്ലാഹുവിന്‍റെ അടിമകളെ... ചിന്താ ശക്തിയും, നിര്‍മ്മാണ കഴിവുകളും വളര്‍ത്തിയെടുക്കാന്‍ നബി(സ) സ്വഹാബാക്കളെ പ്രോത്സാഹിപ്പിച്ചു. അബ്ദുള്ളഹിബ്നു ഉമര്‍(റ) പറയുന്നു. "റസൂല്‍(സ) പറഞ്ഞു. മരങ്ങളില്‍ ഒരു മരമുണ്ട്. അതിന്‍റെ ഇല കൊഴിയുകയില്ല. അതു മുസ്‌ലിമിനെ പോലെയാണ്. ആ മരമേതെന്ന് നിങ്ങള്‍ എന്നോട് പറയുക." ജനങ്ങള്‍ പല മരങ്ങളെ കുറിച്ചും പറഞ്ഞു. എന്‍റെ മനസ്സില്‍ അത് ഈത്തപ്പനയെന്നു തോന്നിയിട്ടുണ്ട്. പക്ഷെ ഞാന്‍ പറയാന്‍ ലജ്ജിച്ചു. അവര്‍ പറഞ്ഞു റസൂലേ അങ്ങ് അത് പറയൂ. അപ്പോള്‍ നബി(സ) പറഞ്ഞു. അത് ഈത്തപ്പനയാണ്. ഞാന്‍ എന്‍റെ പിതാവിനോട് എന്‍റെ മനസ്സിലുദിച്ചത് പറഞ്ഞു. അപ്പോള്‍ പിതാവ് പറഞ്ഞു. നീ അതു പറഞ്ഞിരുന്നെങ്കില്‍ അതായിരിന്നു എനിക്ക് ഇന്നതൊക്കെ ഉണ്ടാകുന്നതിനേക്കാളും ഏറ്റം ഇഷ്ട്ടം." ചിന്തകളെ വളര്‍ത്തിയെടുക്കുകയായിരിന്നു നബി(സ)യുടെ രീതി. അങ്ങിനെ ജനങ്ങള്‍ വായിക്കാനും പഠിക്കാനും മുമ്പോട്ട് വന്നു. കുറഞ്ഞ സമയത്തുനുള്ളില്‍ ഇസ്ലാമിക നാഗരികത പൊട്ടി പിളര്‍ന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിന്‍റെ പ്രഭ പരന്നു. വൈദ ശാസ്ത്രത്തിലും, ഗോള ശാസ്ത്രത്തിലും, അവര്‍ മികവു നേടി. പ്രത്യേകിച്ചും തഫ്സീര്‍, ഹദീസ് കര്‍മ്മ, കര്‍മ്മ നിധാന ഗ്രന്ഥങ്ങളില്‍., അല്ലാഹു പറയുന്നു. هُوَ أَنشَأَكُم مِّنَ الْأَرْضِ وَاسْتَعْمَرَكُمْ فِيهَا അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ച് വളര്‍ത്തുകയും നിങ്ങളെ അവിടെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു.(11:61) ഈ ചിന്താ പുരോഗതി ലോകത്താകമാനം നന്മയും ഉയര്‍ച്ചയും ഉറപ്പുവരുത്തി. മുസ്‌ലിം സഹോദരങ്ങളെ... ഭാവി ഭാസുരമാക്കാനും സുദിഷ്യമാക്കാനും സമ്പല്‍ സമൃതി കൈവരിക്കനുമുള്ള ചിന്തകള്‍ ഇതിന്‍റെ ഭാഗമാണ്. ക്വുര്‍ആന്‍ ഇതിലേക്ക് യൂസുഫ് നബിയുടെ ചരിത്രത്തിലൂടെ സൂചന നല്‍കുന്നു. قَالَ تَزْرَعُونَ سَبْعَ سِنِينَ دَأَبًا فَمَا حَصَدتُّمْ فَذَرُوهُ فِي سُنبُلِهِ إِلَّا قَلِيلًا مِّمَّا تَأْكُلُونَ അദ്ദേഹം (യൂസുഫ്‌) പറഞ്ഞു: നിങ്ങള്‍ ഏഴുകൊല്ലം തുടര്‍ച്ചയായി കൃഷി ചെയ്യുന്നതാണ്‌. എന്നിട്ട് നിങ്ങള്‍ കൊയ്തെടുത്തതില്‍ നിന്ന് നിങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ അല്‍പം ഒഴിച്ച് ബാക്കി അതിന്‍റെ കതിരില്‍ തന്നെ വിട്ടേക്കുക. ثُمَّ يَأْتِي مِن بَعْدِ ذَٰلِكَ سَبْعٌ شِدَادٌ يَأْكُلْنَ مَا قَدَّمْتُمْ لَهُنَّ إِلَّا قَلِيلًا مِّمَّا تُحْصِنُونَ പിന്നീടതിന് ശേഷം പ്രയാസകരമായ ഏഴ് വര്‍ഷം വരും. ആ വര്‍ഷങ്ങള്‍, അന്നേക്കായി നിങ്ങള്‍ മുന്‍കൂട്ടി സൂക്ഷിച്ച് വെച്ചിട്ടുള്ളതിനെയെല്ലാം തിന്നുതീര്‍ക്കുന്നതാണ്‌. നിങ്ങള്‍ കാത്തുവെക്കുന്നതില്‍ നിന്ന് അല്‍പം ഒഴികെ. ثُمَّ يَأْتِي مِن بَعْدِ ذَٰلِكَ عَامٌ فِيهِ يُغَاثُ النَّاسُ وَفِيهِ يَعْصِرُونَ പിന്നീടതിന് ശേഷം ഒരു വര്‍ഷം വരും. അന്ന് ജനങ്ങള്‍ക്ക് സമൃദ്ധി നല്‍കപ്പെടുകയും, അന്ന് അവര്‍ (വീഞ്ഞും മറ്റും) പിഴിഞ്ഞെടുക്കുകയും ചെയ്യും. (12:47,48,49) നമ്മടെ ഭരണ കൂടം വിവിധ രംഗങ്ങളില്‍ പുരോഗമന പ്രവര്‍ത്തനങ്ങള്‍ കൈവരിക്കാന്‍ ആവിശ്യമായിട്ടുള്ള സൗകര്യങ്ങള്‍ ഈ രാജ്യത്ത് ഒരുക്കിയിട്ടുണ്ട്. അല്ലാഹുവിന്‍റെ വാക്ക് അനുസരിച്ച് കൊണ്ട്. وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. അനുഭവത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് തന്‍റെ ഭാവിക്ക് വേണ്ടി മുന്നൊരുക്കങ്ങള്‍ തെയ്യാറാക്കുന്നവനു വിജയം. അങ്ങിനെ ഇഹ-പര നന്മകള്‍ സ്വായത്തമാക്കുന്നു. അല്ലാഹുവേ, നന്മയുടെ മാര്‍ഗങ്ങളും വഴികളും ഞങ്ങള്‍ക്ക് എളുപ്പമാക്കണമേ..., ഉയര്‍ച്ച കൈവരിക്കാന്‍ സഹായിക്കണമേ... (ആമീന്‍). 

No comments:

Post a Comment