കച്ചവട -വ്യവസായ സമ്പത്തിന്റെ സകാത്ത്‌



വില്‌പന ഉദ്ദേശമുള്ള എല്ലാ മുതലുകളും കച്ചവടസമ്പത്താണ്‌. അവക്ക്‌ സകാത്ത്‌ ബാധകമാണ്‌. അത്‌ വ്യക്തിയുടേതാണെങ്കിലും കമ്പനിയുടെതാണെങ്കിലും ശരി. വിദേശത്ത്‌ നിന്ന് ഇറക്കുമതി ചെയ്‌തതാണെങ്കിലും പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന് സംഭരിച്ചതാണെങ്കിലും സമമാണ്‌, കാലിവര്‍ഗമായാലും ആഭരണമായാലും ഭൂസ്വത്തായാലും, ഭക്ഷണവസ്‌തു ക്കളായാലും കാര്‍ഷിക വിഭവങ്ങളായാലും എല്ലാം കച്ചവടച്ചരക്കുകളുടെ ഗണത്തില്‍ പെടുതാണ്‌. 
വില്‍പ്പനക്ക്‌ വേണ്ടി സാധനങ്ങള്‍ നിര്‍മിച്ചു കൊടുക്കു സ്ഥാപനങ്ങളാണ്‌ വ്യവസായങ്ങള്‍. സാധാരണ വ്യവസായങ്ങള്‍ക്ക്‌ പുറമെ മറ്റുള്ളവര്‍ക്ക്‌ കരാറടിസ്ഥാനത്തില്‍ ജോലിചെയ്‌തു കൊടുക്കു കസ്‌ട്രക്ഷന്‍ കമ്പനികള്‍, കാര്‍പെന്ററികള്‍, ഇന്‍ഡസ്‌ട്രിയല്‍സ്‌, കോട്രാക്ടിംഗ്‌ കമ്പനികള്‍ എിവയെല്ലാം വ്യവസായ സ്ഥാപനങ്ങളായി ഗണിക്കാം. ഇത്തരം സ്ഥാപനങ്ങളില്‍ വില്‌പനക്കായി വസ്‌തുക്കള്‍ നിര്‍മിക്കു മ്പോള്‍ അതിനു വേണ്ടി വാങ്ങു അസംസ്‌കൃത പദാര്‍ഥങ്ങളും മറ്റും കച്ചവടച്ചരക്കിന്റെ പട്ടികയില്‍ വരുന്നു. അവക്ക്‌ സകാത്ത്‌ നല്‍കണം. എന്നാല്‍ അവയിലെ ഉപകരണങ്ങള്‍ക്കോ മെഷിനറികള്‍ക്കോ സകാത്ത്‌ ബാധകമല്ല.
വ്യക്തിഗക സമ്പത്തും കച്ചവടസമ്പത്തും; കച്ചവടമോ വില്‍പ്പനയോ ലക്ഷ്യമാക്കാതെ ഒരാള്‍ തന്റെ സ്വന്തം ഉപയോഗത്തിനുവേണ്ടി തയ്യാറാക്കിയ വസ്‌തുക്കളാണ്‌ വ്യക്തിഗതസമ്പത്ത്‌. സാങ്കേതികമായി ഇവക്ക്‌ സ്ഥാവരസ്വത്തുക്കള്‍(immovable assets)  എന്നു പറയുന്നു. വീട്‌, കെട്ടിടങ്ങള്‍, വാഹനങ്ങള്‍, ഉപകരണങ്ങള്‍, യന്ദ്രങ്ങള്‍ പാത്രങ്ങള്‍, ഖജനാവുകള്‍, ചരക്ക്‌ വെക്കാനുള്ള ഷെല്‍ഫുകള്‍ ഓഫീസുകള്‍ ഫര്‍ണീച്ചറുകള്‍ വില്‌പന ഉദ്ദേശിക്കാത്ത ഭൂമി തുടങ്ങിയതെല്ലാം സ്ഥാവര സ്വത്തുക്കളാണ്‌. അവക്കൊും സക്കാത്ത്‌ ബാധകമല്ല.
കച്ചവടച്ചരക്കുകള്‍ കൊണ്ട്‌ ഉദ്ദേശിക്കുത്‌ വില്‌പനക്കായി തയ്യാറാക്കിയ വസ്‌തുക്കളെയാണ്‌. സാങ്കേതികമായി ഇവയെ വിനിമയസ്വത്തുക്കള്‍ (circulating assets) എന്നു പറയുന്നു. വില്‌പനക്ക്‌ വെച്ച ചരക്കുകള്‍, ഉപകരണങ്ങള്‍, വാഹനങ്ങള്‍, തുടങ്ങിയവ ഇതിന്‌ ഉദാഹരണമാണ്‌. നിശ്ചിത നിബന്ധനകള്‍ പൂര്‍ത്തിയായാല്‍ ഇവയ്‌ക്ക്‌ സകാത്ത്‌ നിര്‍ബന്ധമാണ്‌.
നിര്‍ബന്ധമാകാനുള്ള നിബന്ധനകള്‍
നേരത്തെ സൂചിപ്പിച്ച സകാത്തിന്റെ ആറ്‌ നിബന്ധനകളും കച്ചവടവസ്‌തുക്കള്‍ക്കും ബാധകമാണ്‌. അവയ്‌ക്കു പുറമെ ലാഭേച്ഛയോടെയുള്ള ക്രയ വിക്രയമാകണം എ നിബന്ധനയും ചേര്‍ക്കണം. അതിനാല്‍ ആരെങ്കിലും കച്ചവടാവശ്യത്തിന്‌ വല്ലതും വാങ്ങുകയും പിന്നീട്‌ സ്വന്തമായ ഉപയോഗത്തിന്‌ നീക്കിവെക്കുകയും ചെയ്‌താല്‍ അതിന്‌ സകാത്ത്‌ നിര്‍ബന്ധമില്ല, കാരണം അത്‌ വ്യക്തിഗത സ്വത്തായി മാറി. അതുപോലെ സ്വന്തം ആവശ്യത്തിനായി വാങ്ങിയ വസ്‌തു വില്‌പനച്ചരക്കാക്കി മാറ്റുകയാണെങ്കില്‍ തീരുമാനം മാറ്റിയതു മുതല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ അതിന്‌ സക്കാത്ത്‌ നല്‍കണം.
സക്കാത്ത്‌ കണക്കാക്കേണ്ടത്‌ എങ്ങനെ?
സക്കാത്ത്‌ നല്‌കാന്‍ സമയമായാല്‍ മുസ്‌ലിം കച്ചവടക്കാരന്‍ താന്‍ വില്‌പനക്ക്‌ വെച്ച വസ്‌തുക്കളുടെ സ്റ്റോക്കെടുപ്പ്‌ നടത്തി അവയുടെ മാര്‍ക്കറ്റ്‌ വില കണക്കാക്കണം. തുടര്‍ന്ന് കിട്ടാന്‍ സാധ്യതയുള്ള കടങ്ങളും കൈയ്യിരിപ്പുള്ള ധനവും കച്ചവടത്തില്‍ നിന്ന് ലഭിച്ചതാണെങ്കിലും അല്ലെങ്കിലും അതിനോട്‌ ചേര്‍ക്കണം. ശേഷം കൊടുത്തു വീട്ടുന്ന കടങ്ങള്‍ കഴിച്ച്‌ ബാക്കിയുള്ള മൊത്തം സംഖ്യ എത്രയാണെ്‌ കണക്കാക്കി അതിന്റെ രണ്ടര (2.5%) ശതമാനം സക്കാത്ത്‌ നല്‌കുക. ഈ രീതിയാണ്‌ സ്വീകരിക്കേണ്ടത്‌ എത്രെ ഭൂരിപക്ഷപണ്ഡിതന്മാരും അഭിപ്രായപ്പെ`ത്‌.
ഉദാഹരണമായി ഒരാളുടെ കടയില്‍ രണ്ട്‌ ലക്ഷം രൂപയുടെ ചരക്കുകള്‍ സ്റ്റോക്കുണ്ട്‌ എന്ന് സങ്കല്‌പിക്കുക. കൂടാതെ ബാങ്കിലോ മറ്റോ സൂക്ഷിച്ചുവെച്ച അമ്പതിനായിരം രൂപയും, പുറമെ കിട്ടാന്‍ സാധ്യതയുള്ള കടം മറ്റൊരു അമ്പതിനായിരം രൂപയും ഉണ്ട്‌, മൊത്തം മൂന്ന് ലക്ഷം രൂപ. (2,00000 + 50000 + 50000 = 300000) അതില്‍ ഒരു ലക്ഷം രൂപ മറ്റുള്ളവര്‍ക്കുള്ള കടം വീട്ടാന്‍ നീക്കിവെച്ചു. എങ്കില്‍ കടം കഴിച്ച്‌ ബാക്കിയുള്ള രണ്ടു ലക്ഷം രൂപക്കാണ്‌ അയാള്‍ സകാത്ത്‌ നല്‌കേണ്ടത്‌. അഥവാ രണ്ടു ലക്ഷം രൂപയുടെ രണ്ടര ശതമാനമായ 5000 രൂപയാണ്‌ അയാളുടെ സകാത്ത്‌.
കച്ചവട സാധനങ്ങളുടെ വില കണക്കാക്കുത്‌ നിലവിലുള്ള മാര്‍ക്കറ്റ്‌ വില അനുസരിച്ചാണ്‌. ചരക്ക്‌ വാങ്ങിയ ദിവസത്തെ വില കമ്പോളവിലയേക്കാള്‍ കുറവ്‌ ആയിരുന്നാലും കൂടുതലായാലും ശരി, ഹോള്‍സെയില്‍ കടയാണെങ്കില്‍ ഹോള്‍സയില്‍ റെയ്‌റ്റും റീട്ടെയിലാണെങ്കില്‍ റീട്ടെയ്‌ലായും രണ്ടും ചേര്‍താണെങ്കില്‍ മധ്യനിലയിലും വില കണക്കാക്കാം.
കച്ചവട കടങ്ങള്‍; കച്ചവടത്തിലെ ക്രയവിക്രയങ്ങള്‍ റൊക്കമായും കടമായും നടക്കാറുണ്ട്‌. കിട്ടാനുള്ള കടവും കൊടുക്കാനുള്ള കടവും ഉണ്ടാവും. അപ്പോള്‍ കച്ചവടക്കാരന്‍ കടങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെയാണെ്‌ ഗ്രഹിക്കണം. .
കിട്ടാനുള്ള കടങ്ങളെ കര്‍മശാസ്‌ത്ര പണ്ഡിതന്‍മാര്‍ രണ്ടായി തിരിച്ചിട്ടുണ്ട്‌.
1.കിട്ടുമെന്ന് പ്രതീക്ഷയുള്ള കടങ്ങള്‍
കടം വാങ്ങിയവന്‍ കടം വീട്ടാന്‍ ശേഷിയുള്ളവനും അത്‌ അംഗീകരിക്കുവനുമാകുക. കടം നിഷേധിക്കുവനാണെങ്കില്‍ പ്രശ്‌നം കോടതിയില്‍ ഉയിച്ച്‌ പരിഹാരം തേടാനുള്ള വ്യക്തമായ പ്രമാണമുണ്ടാവുക. ഇത്തരം കടങ്ങളെ സാങ്കേതികമായി പ്രതീക്ഷയുള്ള കടം (fair debt) എന്നു പറയുന്നു. സകാത്ത്‌ നല്‌കേണ്ട സ്വത്തില്‍ ഇത്തരം കടങ്ങളെ ഉള്‍പ്പെടുത്തണം.
2.കിട്ടാന്‍ സാധ്യതയില്ലാത്ത കടങ്ങള്‍
കടംവാങ്ങിയവന്‍ കടം അംഗീകരിക്കാതിരിക്കുകയും അവനെതിരില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ മതിയായ തെളിവ്‌ ഇല്ലാതിരിക്കുകയും ചെയ്യു അവസ്ഥയാണിത്‌. അല്ലെങ്കില്‍ കടക്കാരന്‍ പാപറായവനോ ഞെരുക്കമുള്ളവനോ, വീട്ടാന്‍ തയ്യാറാവാതെ വീണ്ടും വീണ്ടും അവധി പറഞ്ഞ്‌ താമസിപ്പിക്കുവനോ ആവുക. സാങ്കേതികമായി ഇത്തരം കടത്തെ കിട്ടാക്കടം (doubtful debt) എന്ന് വിളിക്കുു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഖ്യ ലഭിച്ചതിന്‌ ശേഷം മാത്രമേ അതിന്റെ സക്കാത്ത്‌ നല്‌കേണ്ടതുള്ളൂ. എത്ര വര്‍ഷം കഴിഞ്ഞ്‌ കിട്ടിയാലും ഒരു വര്‍ഷത്തെ സകാത്ത്‌ മതി. കിട്ടിയില്ലെങ്കില്‍ സകാത്ത്‌ നല്‍കേണ്ടതില്ല.
കൊടുക്കാനുള്ള കടം;
നേരത്തെ സൂചിപ്പിച്ച പോലെ കച്ചവടക്കാരന്‍ കടം വീട്ടാന്‍ വേണ്ടി നീക്കി വെക്കു ധനം സക്കാത്തില്‍ നിന്ന് ഒഴിവാക്കപ്പെടും, അത്‌ കഴിച്ച്‌ ബാക്കിയുള്ള സ്വത്തിന്‌ സകാത്ത്‌ നല്‌കിയാല്‍ മതി.
വ്യവസായത്തിന്റെ സക്കാത്ത്‌

 
വ്യാവസായിക സമ്പത്തില്‍ മൂലധനം ഒഴികെയുള്ള ലാഭത്തിനാണ്‌ സക്കാത്ത്‌ നല്‌കേണ്ടത്‌. അതിനാല്‍ വ്യവസായ സ്ഥാപനത്തിന്റെ കെ`ിടത്തിനോ അതിലുള്ള സാധന സാമഗ്രികള്‍ക്കോ ഉല്‌പാദനത്തിനുള്ള ഉപകരണങ്ങള്‍ക്കോ മെഷിനറികള്‍ക്കോ സക്കാത്ത്‌ നല്‌കേണ്ടതില്ല. അവയെല്ലാം സാധാരണ ഗതിയില്‍ സ്ഥാവരസ്വത്തുക്കളാണ്‌. എാല്‍ ഫാക്‌ടറികളില്‍ ഉപയോഗിക്കപ്പെടു അസംസ്‌കൃത സാധനങ്ങള്‍ക്ക്‌ വര്‍ഷം തികഞ്ഞാല്‍ സകാത്ത്‌ നല്‌കേണ്ടതാണ്‌. അത്‌ സ്റ്റോറില്‍ സൂക്ഷിച്ചു വെച്ചതാണെങ്കിലും ശരി നിര്‍മാണം കഴിഞ്ഞ്‌ വില്‌പനക്ക്‌ തയ്യാറായതാണെങ്കിലും ശരി .

കമ്പനിയുടെ സകാത്ത്‌; കൂട്ടുസ്വത്തിനെ ഒരു വ്യക്തിയുടെ സ്വത്തുപോലെ കണക്കാക്കു രീതി  നബിചര്യയില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്‌. ഈ തത്ത്വമാണ്‌ കമ്പനികളുടെ കാര്യത്തില്‍ അടിസ്ഥാനമാക്കുത്‌. വ്യക്തികള്‍ അവരുടെ സ്വത്തിന്‌ സക്കാത്ത്‌ കണക്കാക്കു മാനദണ്ഡങ്ങള്‍ തന്നെയാണ്‌ കമ്പനികള്‍ അവയുടെ സ്വത്തുക്കള്‍ക്ക്‌ സക്കാത്ത്‌ കണക്കാക്കുമ്പോഴും സ്വീകരിക്കേണ്ടത്‌. ഏതെല്ലാം ഇനത്തിലുള്ള സ്വത്തുകളാണോ കമ്പനിയുടെ ഉടമസ്ഥതയിലുള്ളത്‌ അവയോരോിനും നിശ്ചയിക്കപ്പെട്ട പരിധിയും തോതും അനുസരിച്ച്‌ സകാത്ത്‌ കണക്കാക്കിയാല്‍ മതി.
പൊതുസ്വത്തിന്‍െറ സകാത്ത്‌; രാഷ്‌ട്രത്തിന്റെയും ധര്‍മസ്ഥാപനങ്ങളുടെയും സ്വത്തുകള്‍ക്ക്‌ സക്കാത്തില്ല. അതുപോലെ വഖഫ്‌ സ്വത്തുക്കള്‍ക്കും സകാത്ത്‌ കമ്മിറ്റിയുടെ ആസ്‌തികള്‍ക്കും സകാത്ത്‌ ബാധകമല്ല. കാരണം ഏതെങ്കിലും വ്യക്തിക്കോ വ്യക്തികള്‍ക്കോ ആ സ്വത്തിന്റെ ഉടമസ്‌താവകാശം ഇല്ല.

No comments:

Post a Comment