എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കുക (20/03/2015)

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന് സര്‍വ്വ സ്തുതിയും. 
മുഹമ്മദ്‌ നബി(സ)ക്കും അവിടെത്തെ കുടുംബത്തിനും അവരെ പിന്‍ പറ്റിയവര്‍ക്കും രക്ഷയും, സമാധാനവും, അനുഗ്രഹവും നീ നല്‍കണമേ...
എന്നോടെന്ന പോലെ നിങ്ങളോടും അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കണമെന്ന് ഞാന്‍ ഉപദേശിക്കുന്നു.
അല്ലാഹു പറയുന്നു...
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّـهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّـهَ كَانَ عَلَيْكُمْ رَقِيبًا
മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.(04:01)
فَبَشِّرْ عِبَادِ
അതിനാല്‍ എന്‍റെ ദാസന്‍മാര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.(39:17)
الَّذِينَ يَسْتَمِعُونَ الْقَوْلَ فَيَتَّبِعُونَ أَحْسَنَهُ
അതായത് വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക് .(39:18)
മുസ്ലിം സഹോദരങ്ങളെ...
അല്ലാഹു അവനെ അനുസരിക്കാനും അവനോട് നന്ദി കാണിക്കാനും കല്‍പ്പിച്ചത് പോലെ തന്നെ മാതാപിതാക്കളോടും നന്ദിയുള്ളവരാവാന്‍ കല്‍പ്പിക്കുന്നു.
അല്ലാഹു പറയുന്നു...
وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا
തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു.(17:23)
അല്ലാഹുവോട് ചേര്‍ത്തി പറഞ്ഞതില്‍ നിന്നും മാതാപിതാക്കളോടുള്ള കടമ കടപ്പാടുകളുടെ മഹത്വം ഊഹിക്കാവുന്നതാണ്.
മാതാപിതാക്കളോട് നന്ദി കാണിക്കല്‍ നിര്‍ബന്ധമാണ്‌.
മനുഷ്യരില്‍ കൂടുതല്‍ അടുപ്പവും സ്നേഹവും നന്മയും അര്‍ഹിക്കുന്നത് അവരാണ്.
അത് കൊണ്ട് തന്നെ അവര്‍ക്ക് നന്മ ചെയ്യുന്നത് അല്ലാഹുവിന് ഏറ്റം ഇഷ്ട്ടമുള്ള കര്‍മ്മമാണ്‌.
നബി(സ) പറഞ്ഞു...
"കര്‍മ്മങ്ങളില്‍ ഏറ്റം ഉല്‍കൃഷ്ടമായത് നമസ്ക്കാരം അതിന്‍റെ സമയത്ത് നിര്‍വ്വഹിക്കലാണ്.
പിന്നെ മാതാപിതാക്കളോട് നന്മ ചെയ്യലാണ്".
മാതാപിതാക്കളോട് നന്മ കാണിക്കല്‍ പ്രവാചകന്മാരുടെ സ്വഭാവമാണ്.
ഈസാ(അ) തന്‍റെ ജനതയോടായി പറയുന്നു.
وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا
ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു.(19:31)
وَبَرًّا بِوَالِدَتِي وَلَمْ يَجْعَلْنِي جَبَّارًا شَقِيًّا
(അവന്‍ എന്നെ) എന്‍റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു.) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല.(19:32)
യഹ് യാ(അ)നെ കുറിച്ച് അല്ലാഹു പറയുന്നു.
وَبَرًّا بِوَالِدَيْهِ وَلَمْ يَكُن جَبَّارًا عَصِيًّا
തന്‍റെ മാതാപിതാക്കള്‍ക്ക് നന്‍മചെയ്യുന്നവനുമായിരുന്നു. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല.(19:14)
നൂഹ്(അ) മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا
എന്‍റെ രക്ഷിതാവേ, എന്‍റെ മാതാപിതാക്കള്‍ക്കും എന്‍റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ. അക്രമകാരികള്‍ക്ക് നാശമല്ലാതൊന്നും നീ വര്‍ദ്ധിപ്പിക്കരുതേ.(71:28)
അബൂ ഹുറൈറ(റ) മാതാവിനെ കാണുമ്പോള്‍ പറയുമായിരിന്നു.
ഉമ്മാ നിങ്ങള്‍ എന്നെ ചെറുപ്പത്തില്‍ വളര്‍ത്തിയതിനു വേണ്ടി അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.
ഇതിനു മറുപടിയായി അവിടുന്നു പറയുമായിരിന്നു.
വലുപ്പത്തില്‍ നീ എന്നോട് നന്മ ചെയ്യുന്നതിന് വേണ്ടി അല്ലാഹു നിന്നെ തൃപ്തിപ്പെടുകയും നിനക്ക് പ്രതിഫലം നല്‍കുകയും ചെയ്യട്ടെ.
ഹസനുല്‍ ബസറി(റ) പറയുന്നു.
ഉമ്മയെ ചുമന്ന് ഒരാള്‍ കഅബ ത്വവാഫ് ചെയ്യുന്നത് ഇബ്നു ഉമര്‍(റ) കാണുകയുണ്ടായി.
ഞാന്‍ എന്‍റെ ഉമ്മാക്ക് പ്രതിഫലം ചെയ്തു എന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ എന്ന് അദ്ധേഹം ഇബ്നു ഉമര്‍(റ)യോട് ചോദിച്ചു. ഇബ്നു ഉമര്‍(റ) പറഞ്ഞു. ഇല്ല.
പ്രസവ സമയത്തെ ഒരു വേദനയോട് പോലും ഇത് തുല്യമായിട്ടില്ല.
നിസ്ക്കരിക്കുന്നവരെ...
മാതാപിതാക്കളോട് ചെയ്യുന്ന നന്മകള്‍ക്ക് വിവധ രൂപങ്ങളാണ്.
നല്ല മയത്തോട് അവരോട് സംസാരിക്കുക.
ഇബ്രാഹിം നബി(അ) തന്‍റെ പിതാവിനോട് "യാ അബതി" എന്ന് മയത്തോടെയാണ് വിളിച്ചത്.
അവരോടൊപ്പം ഇരിക്കലും അതില്‍പ്പെട്ടതാണ്.
ഒരാള്‍ നബി(സ)യോട് ചോദിച്ചു.
നന്നായി സഹവസിക്കാന്‍ മനുഷ്യരില്‍ കടമപ്പെട്ടവര്‍ ആരാണ്.
നിന്‍റെ ഉമ്മ, നിന്‍റെ ഉമ്മ, നിന്‍റെ ഉമ്മ പിന്നെ നിന്‍റെ പിതാവ്.
അവരോടുള്ള നന്മകളില്‍ പ്പെട്ടതാണ്
അവരെ പേര് വിളിക്കാതിരിക്കലും
അവരുടെ മുമ്പിലൂടെ നടക്കാതിരിക്കലും
അവര്‍ ഇരിക്കുന്നതിന്‍റെ മുമ്പ് ഇരിക്കാതിരിക്കലും.
അബൂ ഹുറൈറ(റ) ഒരാളെ തന്‍റെ പിതാവിനോടുള്ള മര്യാദകള്‍ പഠിപ്പിക്കുകയാണ്.
പിതാവിനെ നീ പേര് വിളിക്കരുത്,
അവന്‍റെ മുമ്പിലൂടെ നടക്കരുത്,
അവന്‍റെ മുമ്പേ നീ ഇരിക്കരുത്.
പ്രായം ചെന്ന മാതാപിതാക്കളെ ലഭിച്ചു.
അവര്‍ക്ക് നന്മ ചെയ്തു.
അവര്‍ക്ക് സേവനം ചെയ്തവനെ അല്ലാഹു ആദരിച്ചിരിക്കുന്നു.
നബി(സ) പറഞ്ഞു...
"പിതാവ് സ്വര്‍ഗത്തിലെ മധ്യ കവാടമാണ്".
നബി(സ) തന്‍റെ അനുജരന്‍മാരില്‍ ഒരാളെ ഉപദേശിക്കവെ പറഞ്ഞു.
"മാതാവിന്‍റെ കാല്‍ പാദം നീ നിര്‍ബന്ധമാക്കിക്കോ അവിടെയാണ് സ്വര്‍ഗം"
അതായത് മാതാവിനോട് കാണിക്കുന്ന താഴ്മ സ്വര്‍ഗ പ്രവേശനത്തിനു കാരണമാകും.
പാപങ്ങള്‍ പൊറുക്കാനും കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും
മാതാപിതാക്കളോട് ചെയ്യുന്ന നന്മകള്‍ കാരണമാകും.
അല്ലാഹുവിന്‍റെ അടിമകളെ...
മാതാപിതാക്കളോടുള്ള നന്മ അവരുടെ മരണത്തോടെ അവസാനിക്കുന്നില്ല.
അതിന്‍റെ കവാടം തുറന്ന് കിടക്കുകയാണ്.
അതില്‍പെട്ടതാണ് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കലും പൊറുക്കലിനെ തേടലും.
അല്ലാഹു പറയുന്നു...
وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.(17:24)
അവര്‍ക്ക് വേണ്ടി ധാനം ചെയ്യലും അതില്‍പ്പെട്ടതാണ്.
ഒരാള്‍ നബി(സ)യുടെ അരികില്‍ വന്ന് പറഞ്ഞു.
എന്‍റെ ഉമ്മ മരിച്ചിരിക്കുന്നു.
അവര്‍ എന്തെങ്കിലും സംസാരിച്ചിരുന്നുവെങ്കില്‍ ധാനം ചെയ്യുമായിരിന്നു.
ഞാന്‍ വല്ലതും ധാനം ചെയ്‌താല്‍ അവര്‍ക്ക് അത് പ്രയോജനപ്പെടുമോ..?
നബി(സ) പറഞ്ഞു: അതെ.
കുടുംബ ബന്ധം ചാര്‍ത്തലും അവര്‍ക്ക് നല്‍കിയ കരാറുകള്‍ പാലിക്കലും
അവരുടെ സുഹൃത്തുക്കളെ ബഹുമാനിക്കലും അതില്‍പ്പെട്ടതാണ്.
ഇബ്നു ഉമര്‍(റ) മക്കയിലെ വഴിയില്‍ വെച്ച് ഒരാളെ കണ്ട് മുട്ടി.
അദ്ധേഹത്തെ കൂടെ കൂട്ടി
തന്‍റെ തലപ്പാവ് അദ്ധേഹത്തെ ധരിപ്പിച്ചു.
ഈ ആദരവിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍
ഇബ്നു ഉമര്‍(റ) പറഞ്ഞത്
ഇദ്ദേഹത്തിന്‍റെ പിതാവ് എന്‍റെ പിതാവിന്‍റെ സുഹൃത്തായിരിന്നു.
നബി(സ) പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു.
പിതാവിന്‍റെ സ്നേഹിതനോട് നന്മ ചെയ്യല്‍ പിതാവിനോടുള്ള നന്മയില്‍ പെട്ടതാണ്.
അല്ലാഹുവേ മാതാപിതാക്കളോട് നന്മ ചെയ്യുന്നവരിലും
നന്ദി കാണിക്കുന്നവരിലും നീ ഞങ്ങളെ ഉള്‍പ്പെടുത്തണമേ...(ആമീന്‍) 

No comments:

Post a Comment