മധ്യമ നിലപാടും അതിന്‍റെ ഗുണഫലങ്ങളും (27/02/2015)

بسم الله الرحمن الرحيم السلام عليكم ورحمة الله പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന് സര്‍വ്വ സ്തുതിയും.  മുഹമ്മദ്‌ നബി(സ)ക്കും അവിടെത്തെ കുടുംബത്തിനും അവരെ പിന്‍ പറ്റിയവര്‍ക്കും രക്ഷയും, സമാധാനവും, അനുഗ്രഹവും നീ നല്‍കണമേ...  എന്നോടെന്ന പോലെ നിങ്ങളോടും അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കണമെന്ന് ഞാന്‍ ഉപദേശിക്കുന്നു.  അല്ലാഹു പറയുന്നു...  يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا  സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക.(33:70)  മുസ്‌ലിം സഹോദരങ്ങളെ...  മുസ്‌ലിം സമുദായത്തിന് അല്ലാഹു അനുഗ്രഹം നല്‍കിയിരിക്കുന്നു.  അവരെ അല്ലാഹു മധ്യമ സമുദായമാക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു...  وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا  അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു.(02:43)  വ്യക്തമായ മാര്‍ഗവും നേരായ വഴിയും സമ്പൂര്‍ണ നിയമങ്ങളും അതിന്‍റെ പ്രത്യേകതയാണ്.  മധ്യമ നിലപാട് വലിയ അടയാളവും, വലിയ മഹത്വവുമാണ്.  നേരായ വഴി അനുദാവനം ചെയ്യാനും മധ്യമവഴിയില്‍ പ്രവേശിക്കാനും നബി(സ) നമ്മോട് ഉപദേശിക്കുന്നു.  ജാബിര്‍(റ)വിനെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു.  ജാബിര്‍(റ) പറഞ്ഞു. ഞങ്ങള്‍ നബി(സ)യുടെ അരികിലായിരിന്നു.  നബി(സ) ഒരു വരച്ചു. അതിന്‍റെ ഇടത്-വലത് ഭാഗത്ത് രണ്ട് വരകളും വരച്ചു.  നബി(സ) മധ്യ വരയില്‍ കൈ വെച്ച് പറഞ്ഞു. ഇത് എന്‍റെ മാര്‍ഗ്ഗമാണ്.  ഈ ആയത്ത് പിന്നീട് നബി(സ) പാരായണം ചെയ്തു.  وَأَنَّ هَـٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ   ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്‌. അവയൊക്കെ അവന്‍റെ (അല്ലാഹുവിന്‍റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും.(06:153)  ലോകര്‍ക്ക് അനുഗ്രഹമായി അല്ലാഹു ഇറക്കിയ മതമാണ്‌ അല്ലാഹുവിന്‍റെ മാര്‍ഗം.  മധ്യമ സമീപനമുള്‍കൊണ്ടതാണത്.  നബി(സ) പറയുന്നു...  "മതങ്ങളില്‍ അല്ലാഹുവിന് ഇഷ്ടമായിട്ടുള്ളത് പ്രയാസരഹിതമായതാണ്".  മധ്യമ സമീപനം മുത്തഖീങ്ങളുടെ അടയാളമാണ്.  അലി(റ) പറയുന്നു. മധ്യമ വഴി നിങ്ങള്‍ അവലംബിക്കുക.  അല്ലാഹുവിന്‍റെ അടിമകളെ...  മധ്യമ സമീപനത്തിനു ധാരാളം അടയാളങ്ങളുണ്ട്.  അതില്‍ പെട്ടതാണ് എളുപ്പമാക്കല്‍.  അല്ലാഹു പറയുന്നു...  يُرِيدُ اللَّـهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ  അല്ലാഹു നിങ്ങള്‍ക്ക് എളുപ്പം ഉദ്ദേശിക്കുന്നു. ഞെരുക്കം നിങ്ങള്‍ക്ക് അവന്‍ ഉദ്ദേശിക്കുന്നില്ല.(02:185)  ഞെരുക്കം ഉപേക്ഷിക്കാനും എളുപ്പം സ്വീകരിക്കാനും നബി(സ) നമ്മേ ഉപദേശിച്ചിട്ടുണ്ട്.  നബി(സ) പറയുന്നു...  നിങ്ങള്‍ എളുപ്പമുണ്ടാകൂ ഞെരുക്കമുണ്ടാക്കരുത്.  നിങ്ങള്‍ ശുഭ വാര്‍ത്ത നല്‍കൂ അറുപ്പും വെറുപ്പുമുണ്ടാക്കരുത്.  തീവ്ര സമീപനം സ്വീകരിക്കുന്നവരെ നബി(സ) താക്കീത് ചെയ്തിരിക്കുന്നു.  നബി(സ) പറഞ്ഞു...  "തീവ്രത പുലര്‍ത്തുന്നവര്‍ നശിച്ചിരിക്കുന്നു."  ഇത് നബി(സ) മൂന്ന്‍ തവണ ആവര്‍ത്തിച്ചു പറഞ്ഞു.  ഇതാണ് ഉമര്‍(റ) പറഞ്ഞത്  "പ്രയാസമുണ്ടാക്കല്‍ ഞങ്ങളോട് നിരോധിക്കപ്പെട്ടിരിക്കുന്നു."  നിസ്ക്കരിക്കുന്നവരെ...  മധ്യമ രീതി നല്ല തുടക്കമാണ്‌.  മനസ്സുകളെ ഉയര്‍ച്ചയിലേക്ക് നയിക്കും.  വിട്ടുവീഴ്ച്ചകളിലേക്കും, സത്യ സന്തതയിലേക്കും,  മനസ്സിന്‍റെ മൃദുലവസ്ഥയിലേക്കും, കാരുണ്യത്തിലേക്കും അതു നയിക്കും.  അല്ലാഹു പറയുന്നു...  وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّـهُ يُحِبُّ الْمُحْسِنِينَ  കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. (അത്തരം) സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു.(3:134)  നബി(സ) പറഞ്ഞു...  "മാപ്പു കാരണം അല്ലാഹു ഒരാള്‍ക്ക് പ്രതാപ്പമാല്ലാതെ വര്‍ധിപ്പിച്ചിട്ടില്ല."  മധ്യമ നിലപാട് ഇടപാടുകളില്‍ അലങ്കാരമാണ്.  നല്ല വാക്ക്പറയാന്‍ അത് അവരെ പ്രേരിപ്പിക്കും.  അല്ലാഹു പറയുന്നു...  وَقُل لِّعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ ۚ إِنَّ الشَّيْطَانَ يَنزَغُ بَيْنَهُمْ ۚ إِنَّ الشَّيْطَانَ كَانَ لِلْإِنسَانِ عَدُوًّا مُّبِينًا  നീ എന്‍റെ ദാസന്‍മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്‌. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന്ന് പ്രത്യക്ഷ ശത്രുവാകുന്നു.(17:53)  അല്ലാഹുവിന്‍റെ അടിമകളെ...  മധ്യമ രീതി ജീവിതത്തിന്‍റെ നാനാതുറകളേയും ഉള്‍ക്കൊള്ളുന്നതാണ്.  ചെലവാക്കുന്നതില്‍ മിതത്വം പാലിക്കലും,  ധൂര്‍ത്തും ധുര്‍വ്യയവും ഉപേക്ഷിക്കലും, അതില്‍ പെട്ടതാണ്.  അല്ലാഹു പറയുന്നു...  وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَٰلِكَ قَوَامًا  ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍.(25:67)  وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ الْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا  നിന്‍റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്‌. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും.(17:29)  മുസ്‌ലിം സഹോദരങ്ങളെ...  മധ്യമ രീതി മുസ്‌ലിംകളോടൊപ്പം മാത്രമല്ല, മറ്റുള്ളവരെയും അതുള്‍ക്കൊള്ളുന്നു.  അല്ലാഹു പറയുന്നു...  وَأَحْسِنُوا ۛ إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ  നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും.(02:195)  അമുസ്‌ലിംകളെ ബുദ്ധിമുട്ടിക്കുന്നവര്‍ കുറ്റക്കാരെന്ന് നബി(സ) ഗൗരവത്തിലറിയിക്കുന്നു.  നബി(സ) പറയുന്നു...  "സംരക്ഷണത്തില്‍ കഴിയുന്ന അമുസ്‌ലിമിനെ ആക്രമിക്കുകയോ,  കഴിവിനപ്പുറം നിര്‍ബന്ധിക്കുകയോ, സന്മനസ്സ് ഇല്ലാതെ വല്ലതും  പിടിച്ചടക്കുകയോ ചെയ്താല്‍ പരലോകത്ത് ഞാനവന്‍റെ എതിര്‍ കക്ഷിയായി വാദിക്കും."  നിസ്ക്കരിക്കുന്നവരെ...  മധ്യമ നിലപാട് തീവ്രതയെയും മതത്തില്‍ അതിര് കവിയലിനെയും ഇല്ലാതാക്കും,  രക്ത ചൊറിച്ചിലും കുഫ്ര്‍ ആരോപണവും ഉപേക്ഷിക്കാനും കാരണമാകും.  നബി(സ) പറഞ്ഞു... "മതം എളുപ്പമാണ്. മതത്തില്‍ തീവ്രത പുലര്‍ത്തുന്നവനെ അത് അതിജയിക്കുക തന്നെ ചെയ്യും."  നബി(സ) പറഞ്ഞു...  ഒരു മുസ്ലിമിനെ ആരെങ്കിലും കുഫ്ര്‍ ആരോപിച്ചാല്‍ അത് അവനെ വധിക്കുന്നതിന് തുല്യമാണ്."  അല്ലാഹുവേ, മധ്യമ വഴി സ്വീകരിക്കാന്‍ ഞങ്ങളേ നീ സഹായിക്കണമേ...  സല്‍സ്വഭാവത്തിന്‍റെ ഉടമകളവാന്‍ നീ തുണക്കണമേ... (ആമീന്‍).

No comments:

Post a Comment