ഇസ്‌ലാമിലെ സകാത്ത്‌, പ്രാധാന്യവും പൊതുതത്വങ്ങളും



ഇസ്‌ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍ മൂാമത്തേത്‌ സകാത്താണ്‌. വര്‍ധനവ്‌, അനുഗ്രഹം, വിശുദ്ധി എാെക്കെയാണ്‌ അറബിയില്‍ സകാത്തിന്റെ ഭാഷാര്‍ഥം. സകാത്ത്‌ നല്‍കുതിലൂടെ ദാതാവിന്‌ ലഭിക്കു വര്‍ധിച്ച പ്രതിഫലവും മനശ്ശാന്തിയും സമ്പത്തിലുണ്ടാവു വര്‍ധനവും അനുഗ്രഹവുമൊക്കെയാവാം ഈ പേരിന്‌ നിദാനം.
സമ്പത്തിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്‌ (വി.ഖു. 24;33), മനുഷ്യന്‍ അത്‌ കൈകാര്യം ചെയ്യു ട്രസ്റ്റിയും (വി.ഖു. 57:07), നമ്മുടെ ധനത്തില്‍ മറ്റുള്ളവര്‍ക്ക്‌ നിര്‍ണിതമായ വിഹിതമുണ്ട്‌ (വി.ഖു 70: 24,25) അത്‌ തീരുമാനിച്ചത്‌ അല്ലാഹു തയൊണ്‌. അപ്പോള്‍ യഥാര്‍ഥ ഉടമസ്ഥനായ അല്ലാഹു അവകാശികള്‍ക്ക്‌ നല്‍കാനായി തന്റെ കൈയിലേല്‍പിച്ച വിഹിതം അവരിലേക്ക്‌ എത്തിക്കുക മാത്രമാണ്‌ സകാത്ത്‌ നല്‍കുതിലൂടെ ധനികന്‍ ചെയ്യുത്‌. അതൊരിക്കലും അവന്റെ ഔദാര്യമോ സൗജന്യമോ അല്ല. എി`ും കരുണാമയനായ അല്ലാഹു സകാത്ത്‌ നല്‍കുവന്‌ വമ്പിച്ച പ്രതിഫലം വാഗ്‌ദാനം ചെയ്‌തിരിക്കുകയാണ്‌.
വാസ്‌തവത്തില്‍ ദരിദ്രന്റെയും സമൂഹത്തിന്റെയും ജീവിതാവകാശം അനര്‍ഹമായി ഭക്ഷിക്കുകയാണ്‌ സകാത്ത്‌ നല്‍കാതിരിക്കുതുമൂലം ധനികന്‍ ചെയ്യുത്‌. അതിനാല്‍ ഇസ്‌ലാം അതൊരു വന്‍പാപമായി കണക്കാക്കുു. അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും തടയപ്പെടാനുള്ള മുഖ്യഹേതുവായി പഠിപ്പിക്കുു. അത്തരം ധിക്കാരികള്‍ക്ക്‌ പരലോകത്ത്‌ കഠിനമായ ശിക്ഷയും നിന്ദതയും ഉണ്ടാകുമെറിയിക്കുു. ഇഹലോകത്ത്‌ ക്ഷാമവും വരള്‍ച്ചയും കെടുതികളും അനുഭവിക്കേണ്ടിവരുമെ്‌ താക്കീത്‌ നല്‍കുു.
.നിര്‍ബന്ധമാകുത്‌ എപ്പോള്‍?
ഒരാള്‍ സകാത്ത്‌ നല്‍കേണ്ടത്‌ അയാളുടെ ധനത്തിനാണ്‌ (വി.ഖു 9:103) എാല്‍ അതൊരു നിരുപാധിക കല്‍പനയല്ല, മറിച്ച്‌ നബിചര്യയില്‍ നി്‌ ഗ്രഹിക്കാവു ചില അധ്യാപനങ്ങള്‍ക്ക്‌ വിധേയമാണ്‌. അതിനാല്‍ ഒരാള്‍ക്ക്‌ സകാത്ത്‌ നിര്‍ബന്ധമാകുതിനുള്ള നിബന്ധനകള്‍ താഴെ പറയുവയാണ്‌.
1. മുസ്‌ലിമാവുക: സമ്പത്തിന്റെ ഉടമ മുസ്‌ലിമായിരിക്കണം. കാരണം അവിശ്വാസിക്ക്‌ സകാത്ത്‌ നല്‍കണമെ കല്‍പന ബാധകമല്ല. അതിനാല്‍ അമുസ്‌ലിംകളോട്‌ സകാത്ത്‌ വാങ്ങാന്‍ പാടില്ല.
2. പൂര്‍ണമായ ഉടമസ്ഥത: പൂര്‍ണമായും തന്റെ ഉടമസ്ഥതയില്‍ ഇല്ലാത്ത ധനത്തിന്‌ ഒരാള്‍ സകാത്ത്‌ നല്‍കേണ്ടതില്ല. ലഭിക്കുമെ്‌ പ്രതീക്ഷയില്ലാത്ത കടം, സര്‍ക്കാറോ മറ്റോ പിടിച്ചുവെച്ച മുതല്‍, മരവിപ്പിക്കപ്പെ` എക്കൗണ്ട്‌ തുടങ്ങി തനിക്ക്‌ കൈകാര്യം ചെയ്യാന്‍ നിവൃത്തിയില്ലാത്ത മുതലുകളെല്ലാം ഈ ഗണത്തില്‍ പെടുു. ഇത്തം ധനം തന്റേത്‌ ആണെങ്കിലും പൂര്‍ണമായും തന്റെ ഉടമസ്ഥതയില്‍ വരുമ്പോള്‍ മാത്രമേ അവക്ക്‌ സകാത്ത്‌ നല്‍കേണ്ടതുള്ളൂ.
3. നിസ്വാബ്‌ (പരിധി) എത്തുക: സകാത്ത്‌ നിര്‍ബന്ധമാകുവാന്‍ ഓരോ ഇനത്തില്‍പെ` ധനത്തിനും നിര്‍ണിതമായ പരിധി നിശ്ചയിച്ചി`ുണ്ട്‌. ഈ പരിധിയെ നിസ്വാബ്‌ എ്‌ പറയുു. ഓരോിനും നിശ്ചയിച്ച നിസ്വാബ്‌ എത്തുമ്പോള്‍ മാത്രമേ അതിന്റെ സകാത്ത്‌ നല്‍കേണ്ടതുള്ളൂ. വര്‍ഷാവസാനം കണക്കുനോക്കുമ്പോള്‍ ഒരാളുടെ പക്കല്‍ 4 ഒ`കവും 30 ആടും 20 പശുവും 10 പവന്‍ സ്വര്‍ണവും 25000 രൂപയുമുണ്ട്‌ എ്‌ കരുതുക. അയാള്‍ സകാത്ത്‌ നല്‍കേണ്ടതില്ല. കാരണം, ഒ`കത്തിന്റെ നിസ്വാബ്‌ അഞ്ചും, ആടിന്റെത്‌ 40ഉം പശുവിന്റെത്‌ 30 ഉം സ്വര്‍ണത്തിന്റേത്‌ പത്തരപവനും, പണത്തിന്റെത്‌ 590 ഗ്രാം വെള്ളിയുടെ വിലയുമാണ്‌ (ഇത്തെ കമ്പോള നിലവാരമനുസരിച്ച്‌ 31000/- രൂപ) നിസ്വാബിന്‌ താഴെയുള്ള ധനത്തിന്‌ സകാത്ത്‌ ബാധകമല്ല.
4. അടിസ്ഥാന ചെലവുകള്‍ കഴിച്ച്‌ മിച്ചമുണ്ടാവുക: ഭക്ഷണം, വസ്‌ത്രം, താമസം, ചികിത്സ, തൊഴിലുപകരണം, യാത്ര തുടങ്ങി തന്റെയും തന്റെ ആശ്രിതരുടെയും ജീവിതാവശ്യങ്ങള്‍ നിറവേറ്റാനുള്ള മിതമായ ചെലവുകളാണ്‌ അടിസ്ഥാന ചെലവുകള്‍കൊണ്ട്‌ വിവക്ഷിക്കുത്‌. ഈ ചെലവുകള്‍ക്ക്‌ വിനിയോഗിക്കു പണത്തിന്‌ സകാത്തില്ല. കാരണം ധനികന്‍ മാത്രമാണ്‌ സകാത്ത്‌ നല്‍കാന്‍ കടപ്പെ`വന്‍. അടിസ്ഥാന ചിലവുകള്‍ക്ക്‌ മറ്റുള്ളവരെ ആശ്രയിക്കേണ്ടതില്ലാത്തവനാണ്‌ സകാത്തിന്റെ ഭാഷയില്‍ ധനികന്‍. കുടുംബത്തിലെ അംഗങ്ങള്‍, ബാധ്യത, സാഹചര്യം തുടങ്ങി ഒ`നവധി ഘടകങ്ങളെ ആസ്‌പദിച്ച്‌ അടിസ്ഥാന ചെലവുകള്‍ ഓരോ വ്യക്തിയുടെതും വ്യത്യാസപ്പെ`ുകൊണ്ടിരിക്കും. അതിനാല്‍ മൊത്തം ചെലവുകളില്‍ നി്‌ അടിസ്ഥാന ആവശ്യങ്ങളെയും അല്ലാത്തതിനെയും വേര്‍തിരിക്കുതില്‍ ഓരോരുത്തരുടെയും മനസ്സാക്ഷിക്ക്‌ നിര്‍ണായകമായ പങ്കുണ്ട്‌.
5. സമ്പത്ത്‌ വികസനക്ഷമതയുള്ളതാവുക: കാലി സമ്പത്തുപോലെ പ്രത്യക്ഷമായി വര്‍ധിക്കു തോ നാണയങ്ങളെപ്പോലെ പരോക്ഷമായി വര്‍ധിക്കുതോ ആയ വികസനക്ഷമതയുള്ള ധനത്തിന്‌ മാത്രമേ സകാത്ത്‌ ബാധകമുള്ളൂ. ഈ അടിസ്ഥാനത്തിലാണ്‌ വര്‍ധനവ്‌ ലക്ഷ്യമാക്കാത്ത, വ്യക്തിഗത സമ്പത്തുകള്‍ക്ക്‌ സകാത്ത്‌ നല്‍കേണ്ടതില്ല എ്‌ പറയുത്‌. അതിനാല്‍ താമസിക്കു വീട്‌, ഫര്‍ണിച്ചറുകള്‍, ഉപകരണങ്ങള്‍, സ്വന്തമുപയോഗിക്കു വാഹനം തുടങ്ങിയ വ്യക്തിഗത സ്വത്തുകള്‍ക്ക്‌ സകാത്ത്‌ ബാധകമല്ല.
6.വര്‍ഷം പൂര്‍ത്തിയാവുക: കാര്‍ഷികോല്‍പങ്ങളൊഴിച്ചുള്ള സമ്പത്തുകള്‍ക്ക്‌ വര്‍ഷത്തില്‍ ഒരു പ്രാവശ്യമാണ്‌ സകാത്ത്‌ നല്‍കേണ്ടത്‌ എതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിിപ്പില്ല. ഓരോ ചന്ദ്രവര്‍ഷം പൂര്‍ത്തിയാകുമ്പോഴും തന്റെ കൈവശമുള്ള സമ്പത്ത്‌ എത്രയാണെ്‌ നോക്കി അതിന്‌ സകാത്ത്‌ കണക്കാക്കുകയാണ്‌ വേണ്ടത്‌. കാരഷികോല്‍പങ്ങള്‍ക്ക്‌ വര്‍ഷം പൂര്‍ത്തിയാകേണ്ടതില്ല. വിളവെടുപ്പ്‌ സമയത്ത്‌ ത െസകാത്ത്‌ നല്‍കണം (വി.ഖു 6:141)
ഇടക്ക്‌ ലഭിക്കു ധനം: എാല്‍ ഇടക്ക്‌ ലഭിക്കു ധനത്തില്‍ ഓരോ അംശത്തിനും വര്‍ഷം പൂര്‍ത്തിയാകണമെില്ല. ഒരാളുടെ പക്കല്‍ വര്‍ഷാരംഭത്തില്‍ സകാത്ത്‌ നിര്‍ബന്ധമാവാന്‍ മാത്രം ധനമുണ്ടാവുകയും പിീട്‌ അതിലേക്ക്‌ അനന്തരസ്വത്ത്‌, ശമ്പളം, ദാനം, ബോണസ്‌ എിങ്ങനെ മറ്റേതെങ്കിലും ഇനങ്ങളില്‍പെ` ധനം ഇടക്ക്‌ വുചേരുകയും ചെയ്‌തുവെ്‌ കരുതുക. എങ്കില്‍ വര്‍ഷാവസാനം തന്റെ കൈവശമുള്ള മുഴുവന്‍ ധനത്തിനും ഒരുമിച്ച്‌ സകാത്ത്‌ കണക്കാക്കണം. വുചേര്‍ ധനത്തിലെ ഓരോ അംശത്തിനും വര്‍ഷം പൂര്‍ത്തിയാ കണമെില്ല.
സകാത്തിന്റെ അവകാശികള്‍
സകാത്തിന്‌ ഇസ്‌ലാം എ`്‌ അവകാശികളെ നിശ്ചയിച്ചിരിക്കുു. 1) ദരിദ്രന്മാര്‍, 2) അഥതികള്‍, 3)സകാത്ത്‌ ഉദ്ദ്യോഗസ്ഥന്‍ 4) ഇസ്‌ലാമുമായി മനസ്സുകള്‍ ഇണക്കപ്പെ`വര്‍, 5) അടിമകളുടെ മോചനം, 6) കടംകൊണ്ട്‌ വിഷമിക്കുവര്‍, 7) അല്ലാഹുവിന്റെ മാര്‍ഗം, 8) വഴിപോക്കര്‍ (ഖുര്‍ആന്‍ 9:60) ഈ എ`്‌ വിഭാഗങ്ങളില്‍ മുഖ്യമായ അവകാശി ദരിദ്രരാണ്‌. കാരണം ധനികരില്‍ നി്‌ സ്വീകരിച്ച്‌ ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടു ധനം എാണ്‌ നബി തിരുമേനി (സ്വ) സകാത്തിനെ സംക്ഷിപ്‌തമായി വിശേഷിപ്പിച്ചത്‌.
സകാത്തിന്റെ വിതരണരീതി
ഓരോ ധനികനും നേരി`്‌ സകാത്ത്‌ കൊടുക്കു രീതിയല്ല. പ്രത്യുത, ഭരണകൂടം പിരിച്ചെടുത്ത്‌ വ്യവസ്ഥാപിതമായി വിതരണം ചെയ്യു രീതിയാണ്‌ മുഹമ്മദ്‌ നബി (സ്വ) യുടെയും ഖലീഫമാരുടെയും കാലത്ത്‌ നിലനിിരുത്‌. സകാത്ത്‌ നല്‍കുവന്റെയും സ്വീകരിക്കുവന്റെയും ഇടയില്‍ മൂാമതൊരു കണ്ണികൂടി ഉണ്ടായിരുുവെര്‍ഥം. സകാത്ത്‌ ശേഖരിക്കാനും വിതരണം ചെയ്യാനും നിയമിക്കപ്പെടു ഉദ്യോഗസ്ഥന്മാരെ സകാത്തിന്റെ അവകാശികളായി അല്ലാഹു നിശ്ചയിച്ചതില്‍നിും, പിരിച്ചെടുത്ത്‌ വിതരണം ചെയ്യുക എ നബിവചനത്തിലെ പ്രയോഗത്തില്‍ നിും അക്കാര്യം വ്യക്തമാണ്‌. അതിനാല്‍ സംഘടിത സകാത്ത്‌ സംവിധാനം നിലനില്‍ക്കു സ്ഥലങ്ങളില്‍ അവയെ ഉപയോഗപ്പെടു ത്തുകയാണ്‌ വേണ്ടത്‌. മാത്രമല്ല സംഘടിത സംവിധാനം തെയാണ്‌ സകാത്തനെ ചൈതന്യവത്താക്കുത്‌ എതില്‍ സംശയമില്ല.

No comments:

Post a Comment