നാണയത്തിന്റെയും ആഭരണത്തിന്റെയും സകാത്ത്‌

ഓരോ നാട്ടിലും പണം വിനിമയം ചെയ്യുതിനുള്ള ആധുനിക മാധ്യമങ്ങളാണ്‌ കറന്‍സികളും കോയിനുകളും ഇത്തരം പണമാണ്‌ നാണയങ്ങള്‍ കൊണ്ടുദ്ദേശക്കുത്‌.
നാണയത്തിന്റെ സകാത്ത്‌

പുരാതനകാലം മുതല്‍ നാണയത്തിന്‌ അടിസ്ഥാനമായി സ്വീകരിക്കപ്പെടുത്‌ സ്വര്‍ണവും വെള്ളിയുമാണ്‌. അവരണ്ടിനും സകാത്ത്‌ നല്‍കണമെകാര്യം ഖുര്‍ആനിലും സുത്തിലും ഇജ്‌മാഇലും (പണ്ഡിതന്മാരുടെ ഏകാഭിപ്രായം) സ്ഥിരപ്പെ`താണ്‌. അല്ലാഹു പറയുു:
സ്വര്‍ണവും വെള്ളിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതെ സംഭരിച്ചുവെക്കുവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെക്കുറിച്ച്‌ സന്തോഷവാര്‍ത്ത അറിയിക്കുക. നരകത്തിലിട്ട്‌ അത്‌ പഴുപ്പിച്ച്‌ അവരുടെ നെറ്റിയിലും പാര്‍ശ്വഭാഗത്തും മുതുകിലും ചൂടുവെക്കുതാണ്‌. ഇതാ നിങ്ങള്‍ സംഭരിച്ചുവെച്ചത്‌ നിങ്ങള്‍ അനുഭവിച്ചു കൊള്ളുക (എവരോട്‌ പറയപ്പെടും)`` (തൗബ 34,35)
നബി (സ്വ) പറഞ്ഞു: ``സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഉടമ അവയില്‍നിും കൊടുത്തുതീര്‍ക്കേണ്ട അവകാശം നല്‍കിയില്ലെങ്കില്‍ പുനരുത്ഥാനനാളില്‍ നരകാഗ്നിയില്‍ നിുള്ള ചില തകിടുകള്‍ പഴുപ്പിച്ച്‌ അവന്റെ പാര്‍ശ്വങ്ങളിലും നെറ്റിയിലും മുതികിലും അതുകൊണ്ട്‌ ചൂടുവെക്കപ്പെടും``. (മുസ്‌ലിം 987)

സ്വര്‍ണനാണയങ്ങള്‍ക്കും വെള്ളിനാണയങ്ങള്‍ക്കും സകാത്ത്‌ നിര്‍ബന്ധമാണെതില്‍ എല്ലാ കാലഘട്ടങ്ങളിലും മുസ്‌ലിംകള്‍ ഏകാഭിപ്രായക്കാരാണ്‌. സ്വാഭാവികമായും ഈ വിധി ഇന്നത്തെ കറന്‍സികള്‍ക്കും ബാധകമാണ്‌.
നിര്‍ബന്ധമാകു പരിധി (നിസ്വാബ്‌)
നാണയ സമ്പത്തിന്റെ നിസ്വാബ്‌ നിശ്ചയിക്കുതിന്‌ രണ്ട്‌ മാനദണ്ഡങ്ങള്‍ പണ്ഡിതന്മാര്‍ സ്വീകരിച്ചുവരുുണ്ട്‌. ഒന്ന്‌. സ്വര്‍ണത്തെ അടിസ്ഥാനമാക്കുക, അതായത്‌ 20 ദീനാര്‍ (85ഗ്രാം) സ്വര്‍ണ്ണത്തിന്‌ തുല്ല്യമായ നാണയം മിച്ചം വരുമ്പോള്‍ മാത്രമേ സകാത്ത്‌ ബാധകമാവൂ. രണ്ട്‌. വെള്ളിയെ അടിസ്ഥാനമാക്കുക. അഥവാ 200 ദിര്‍ഹം (590ഗ്രാം) വെള്ളിക്ക്‌ തുല്യമായ നാണയം മിച്ചം വരുമ്പോള്‍ മാത്രമേ സകാത്ത്‌ ബാധകമാവൂ.
ചില അറബ്‌ നാടുകള്‍ സ്വര്‍ണത്തെയാണ്‌ അടിസ്ഥാനമായി ഗണിക്കുത്‌. എാല്‍ ഈ വിഷയത്തില്‍ ഏറ്റവും പ്രാമാണികവും പ്രബലവും അതോടൊപ്പം ദരിദ്രര്‍ക്ക്‌ ഗുണകരമായ നിലപാട്‌ വെള്ളിയെ അടിസ്ഥാനമാക്കുക. അതിനാല്‍ മിക്ക മുസ്‌ലിം രാജ്യങ്ങളും വെള്ളിയെയാണ്‌ നാണയ സമ്പത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ചു വരുത്‌.
നാണയത്തിന്റെ നിസ്വാബ്‌ 200 ദിര്‍ഹം അഥവാ 590 ഗ്രാം വെള്ളിയുടെ വിലയാണ്‌. ഒരു കിലോഗ്രാം വെള്ളിയുടെ ഇത്തെ മാര്‍ക്കറ്റ്‌ വില 53000 രൂപയാണ്‌. അതുപ്രകാരം നാണയത്തിന്റെ ഇത്തെ നിസ്വാബ്‌ ശരാശരി 30000 രൂപയായി കണക്കാക്കാം. അഥവാ 30000 രൂപയില്‍ കൂടുതല്‍ വാര്‍ഷിക മിച്ചമുള്ളവര്‍ മാത്രമേ സകാത്ത്‌ നല്‍കാന്‍ ബാധ്യസ്ഥ രാകുുള്ളൂ എര്‍ഥം

വേതനത്തിന്റെ സകാത്ത്‌
ഉദ്യോഗസ്ഥന്മാര്‍ക്ക്‌ ലഭിക്കു ശമ്പളം, ഡോക്‌ടര്‍മാര്‍ക്ക്‌ കിട്ടുന്ന ഫീസ്‌ എിങ്ങനെ മാസാന്തമോ ദിനേനയോ വേതനമായി ലഭിക്കു നാണയങ്ങള്‍ക്ക്‌ സകാത്ത്‌ നല്‍കേണ്ടതില്ല എന്ന്‌ ചിലര്‍ക്ക്‌ അഭിപ്രായമുണ്ട്‌. സകാത്ത്‌ ബാധകമാവു സമ്പത്തുക്കളില്‍ വേതനത്തെ പൂര്‍വീകരായ പണ്ഡിതന്മാര്‍ എണ്ണിയിട്ടില്ല എന്നാണ്‌ അവരതിന്‌ കാരണമായി പറയുത്‌. എന്നാല്‍ ഈ വീക്ഷണം ശരിയല്ല. നാം സമ്പാദിക്കുതിന്‌ സകാത്ത്‌ നല്‍കണമെന്ന്‌ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്‌ (അല്‍ബഖറ 267). കച്ചവടം, കൃഷി, തുടങ്ങിയവ പുരാതനകാലം മുതല്‍ക്‌ തന്നെ മനുഷ്യന്റെ ഒരു പ്രധാന ധനസമ്പാദന മാര്‍ഗമാണ്‌. ഈ കാലഘ`ത്തില്‍ അവയെക്കാള്‍ വ്യാപകമായി സ്വീകരിക്കപ്പെടു മറ്റൊരു ധനാഗമനമാര്‍മാണ്‌ ഉദ്യോഗവും തൊഴിലും. ഉദ്യോഗസ്ഥന്‌ ലഭിക്കു ശമ്പളം, ഡോക്‌ടര്‍മാരുടെ ഫീസ്‌, കച്ചവടം ചെയ്‌ത്‌ കിട്ടുന്ന പണം എല്ലാം നാണയസമ്പത്താണ്‌. അവയ്‌ക്കിടയില്‍ എന്തെങ്കിലും വ്യത്യാസമുള്ളതായി ഖുര്‍ആനോ ഹദീസോ സാമാന്യബുദ്ധിയോ പഠിപ്പിക്കുില്ല.
30000 രൂപ വാര്‍ഷിക മിച്ചമുള്ള കച്ചവടക്കാരന്‍ സകാത്ത്‌ നല്‍കണമെന്നും, അമ്പതിനായിരവും ലക്ഷവും മാസാന്ത ശമ്പളം പറ്റു ഉദ്യോഗസ്ഥനും ഡോക്‌ടറും എന്‍ജിനീയറും ശമ്പളക്കാരനായതിനാല്‍ സകാത്ത്‌ നല്‍കേണ്ടതില്ല എന്നും പറയുത്‌ നീതിയുക്തമല്ല. അതുപോലെ സകാത്ത്‌ നല്‍കാന്‍ ബാധ്യസ്ഥരായ ധനികരില്‍ നിന്ന്‌ ശമ്പളക്കാരനായ ധനികനെയും സകാത്ത്‌ ബാധകമായ മുതലില്‍ നിന്ന്‌ ശമ്പളക്കാരന്റെ പണത്തെയും മാറ്റിനിര്‍ത്താന്‍ വ്യക്തമായ തെളിവ്‌ വേണം. അത്തരം യാതൊരു തെളിവും ലഭ്യമല്ല.
അതിനാല്‍ ഇതര സമ്പത്തുകളെപ്പോലെ വേതനത്തിനും നിശ്ചിത നിബന്ധനകള്‍ പൂര്‍ത്തിയായാല്‍ സകാത്ത്‌ നല്‍കണം. അതായത്‌ തന്റെ അടിസ്ഥാന ചിലവുകള്‍ കഴിച്ച്‌ മിച്ചം വരു സംഖ്യ സിസ്വാബെത്തിയാല്‍ കച്ചവടക്കാരനെപ്പോലെ ശമ്പളക്കാരനും വര്‍ഷാന്തം സകാത്ത്‌ നല്‍കണം. പാഴ്‌ചിലവുകളും ദുര്‍വ്യയവും ഇല്ലാത്ത മിതമായ രീതിയിലുള്ള ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മാത്രമേ ഒരാള്‍ക്ക്‌ തന്റെ വേതനം തികയുുള്ളൂവെങ്കില്‍ അയാള്‍ക്ക്‌ സകാത്ത്‌ ബാധകമല്ല. കാരണം അടിസ്ഥാന ആവശ്യങ്ങള്‍ കഴിച്ച്‌ ബാക്കിവരു ധനത്തിന്‌ മാത്രമേ സകാത്ത്‌ ബാധകമാകുുള്ളൂ
. സകാത്ത്‌ തുച്ഛമായ വിഹിതം: ഉദാഹരണമായി മാസാന്തം 25000 രൂപ ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥന്‍ 10000 രൂപ കൊണ്ട്‌ തന്റെയും താന്‍ ചെലവ്‌ നല്‍കാന്‍ കടപ്പെട്ടവരുടെയും ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നുവെന്ന്‌ വിചാരിക്കുക. എാല്‍ വര്‍ഷാവസാനം ബാക്കിവരു ഒരു ലക്ഷത്തി എപതിനായിരം (15000 X12 = 180000) രൂപയുടെ രണ്ടര ശതമാനമായ 4500 രൂപ അയാള്‍ സകാത്ത്‌ നല്‍കണം. അഥവാ മൂന്ന്‌ ലക്ഷം രൂപ ശമ്പളയിനത്തില്‍ കൈപ്പറ്റിയ ഈ വ്യക്തി 4500 രൂപ മാത്രമേ സകാത്തിനത്തില്‍ നല്‍കുുള്ളൂ. ബാക്കിയുള്ള 295500 രൂപയും അല്ലാഹു അനുവദിച്ച മാര്‍ഗ്ഗത്തില്‍ തന്റെ ജീവിത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ആസ്വദിക്കാനും സ്വന്തമായി ഉപയോഗിക്കുകയാണ്‌ ചെയ്യുത്‌. അതേ ശമ്പളം വാങ്ങു മറ്റൊരാള്‍ക്ക്‌ മറ്റു വരുമാനങ്ങളൊുമില്ല. തന്റെയും തന്റെ ആശ്രിതരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ കഴിച്ചാല്‍ യാതൊും മിച്ചം വരുന്നില്ല എന്ന്‌്‌ കരുതുക. അയാള്‍ സകാത്ത്‌ നല്‍കേണ്ടതില്ല.
ചുരുക്കത്തില്‍, വസ്‌തുതാപരമായി നോക്കുമ്പോള്‍ വളരെ തുച്ഛമായ ഒരു സംഖ്യമാത്രമേ സകാത്തിനത്തില്‍ നാം നല്‍കുന്നുള്ളൂ. ദരിദ്രന്‍ അടക്കം എന്ന്‌ വിഭാഗം ജനങ്ങള്‍ക്ക്‌ അല്ലാഹു നിശ്ചയിച്ച ഈ തുച്ഛമായ വിഹിതം പോലും ശമ്പളക്കാരനാണൊേ ചിലവായിപ്പോയി എാേ കാരണം പറഞ്ഞ്‌ നല്‍കാതിരിക്കുത്‌ കടുത്ത അക്രമമാണ്‌. തീര്‍ച്ച.

ആഭരണത്തിന്റെ സകാത്ത്‌



ഈ വിഷയകമായി പണ്ഡിതന്മാര്‍ക്കിടയില്‍ മുഖ്യമായ രണ്ട്‌ വീക്ഷണങ്ങളുണ്ട്‌.
1. അണിയാന്‍ വേണ്ടി മാത്രം നീക്കിവെച്ച ആഭരണങ്ങള്‍ക്ക്‌ സകാത്ത്‌ നിര്‍ബന്ധമില്ല. അത്‌ പക്ഷെ സാധാരണഗതിയില്‍ സ്‌ത്രീകള്‍ അണിയുതിനെക്കാള്‍ അധികമാവാന്‍ പാടില്ല. ആ പരിധി സാമൂഹ്യ നിലവാരമനുസരിച്ചാണ്‌ നിര്‍ണയിക്കേണ്ടത്‌. പ്രസ്‌തുത പരിധിക്കപ്പുറ മാകുമ്പോള്‍ സകാത്ത്‌ നല്‍കല്‍ നിര്‍ബന്ധമായി.
2. സ്വര്‍ണത്തിന്‌ നബി തിരുമേനി (സ്വ) നിശ്ചയിച്ച നിസ്വാബ്‌ 20 ദീനാറാണ്‌. അഥവാ 85 ഗ്രാം. ആഭരണമായാലും സ്വര്‍ണക്കട്ടിയായാലും പ്രസ്‌തുത പരിധിക്കപ്പുറമായാല്‍ മുഴുവന്‍ സ്വര്‍ണത്തിനും സകാത്ത്‌ ബാധകമാണ്‌. ഈ അഭിപ്രായപ്രകാരം 85 ഗ്രാം (പത്തരപവന്‍) വരെയുള്ള സ്വര്‍ണാഭരണങ്ങള്‍ക്ക്‌ സകാത്ത്‌ നല്‍കേണ്ടതില്ല. അതുപോലെ 590 ഗ്രാം വരെയുള്ള വെള്ളി ആഭരണങ്ങള്‍ക്കും സകാത്ത്‌ വേണ്ട. അതിനപ്പുറമായാല്‍ അണിയാന്‍ നീക്കിവെച്ചതാണെങ്കിലും അല്ലെങ്കിലും സകാത്ത്‌ നിര്‍ബന്ധമാണ്‌.
ആഭരണമായാലും അല്ലെങ്കിലും സ്വര്‍ണ്ണത്തിനും വെള്ളിക്കും നിസാബെത്തിയാല്‍ സകാത്ത്‌ നല്‍കണമെ രണ്ടാമത്തെ അഭിപ്രായം ഹദീസ്‌കൊണ്ടും ഖുര്‍ആന്‍ കൊണ്ടും സ്ഥിരപ്പെ`താണ്‌.
എാല്‍ പഴയ മോഡലായതിനാലും മറ്റും സ്‌ത്രീകള്‍ അണിയാതെ വെക്കു ആഭരണങ്ങള്‍ക്കും, നമ്മില്‍ പലരും ചെയ്യുപോലെ ഒരു സമ്പാദ്യമെ നിലയില്‍ സൂക്ഷിക്കു അണിയുതോ അണിയാത്തതോ ആയ ആഭരണങ്ങള്‍ക്കും നിസ്വാബത്തിയാല്‍ സകാത്ത്‌ നല്‍കണം എതില്‍ തര്‍ക്കമില്ല.
ആഭരണത്തിന്‌ സകാത്ത്‌ കണക്കാക്കുമ്പോള്‍ നിസ്വാബ്‌ കഴിച്ച്‌ ബാക്കിയുള്ളതിനല്ല. മറിച്ച്‌, എല്ലാത്തിനും കൊടുക്കണം. ആഭരണത്തിന്റെ വിലയോ നിര്‍മാണ ചാരുതയോ അതില്‍ പതിച്ച വിലപിടിപ്പുള്ള കല്ലുകളോ മറ്റു വസ്‌തുക്കളോ അല്ല. മറിച്ച്‌ ശുദ്ധമായ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും തൂക്കമാണ്‌ പരിഗണിക്കുക. എാല്‍ ഒരു ജ്വല്ലറിയുടമയെ സംബന്ധിച്ചേടത്തോളം സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത്‌ കണക്കാക്കുമ്പോള്‍ മൊത്തം വിലയാണ്‌ നോക്കേണ്ടത്‌. കാരണം അത്‌ വില്‍പ്പനച്ചരക്കാണ്‌. വില്‍പനച്ചരക്കിന്റെ മൂല്ല്യമാണ്‌ പരിഗണിക്കുക.
നിഷിദ്ധമായ ആഭരണം: സ്വര്‍ണവാച്ച്‌, വള, ചെയിന്‍ തുടങ്ങി എല്ലാ സ്വര്‍ണാഭരണങ്ങളും പുരുഷന്‌ നിഷിദ്ധമാണ്‌. അലങ്കാരത്തിനുവേണ്ടി അതണിയുവന്‍ കുറ്റക്കാരനാണ്‌. എാല്‍ അണിയാന്‍ പാടില്ലെങ്കിലും മൂല്യമുള്ള വസ്‌തു എ നിലക്ക്‌ നിസ്വാബെത്തിയാല്‍ അതിനവന്‍ രണ്ടര ശതമാനം സകാത്ത്‌ നല്‍കണം.
സ്വര്‍ണവും വെള്ളിയുമല്ലാത്ത ആഭരണം സ്വര്‍ണമോ വെള്ളിയോ അല്ലാത്ത ലോഹം മുത്ത്‌ വിശിഷ്‌ടമായകല്ലുകള്‍ മുതലായവ കൊണ്ട്‌ നിര്‍മിച്ച ആഭരണങ്ങള്‍ വില്‍പ്പനക്കുള്ളതല്ലെങ്കില്‍ അവക്ക്‌ സകാത്ത്‌ ബാധകമല്ല. വില്‍പ്പനക്കുള്ളതാണെങ്കില്‍ വര്‍ഷാവര്‍ഷം രണ്ടര ശതമാനം സകാത്ത്‌ നല്‍കകേണ്ടതണ്‌. ഇതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിതയില്ല. സകാത്ത്‌ നല്‍കി ശുദ്ധീകരിച്ച പണം കൊണ്ടാണ്‌ അത്തരം ആഭരണങ്ങള്‍ വാങ്ങേണ്ടത്‌ എ കാര്യം ശ്രദ്ധിക്കണം.

No comments:

Post a Comment