ചിന്തിച്ച് അറിയാന്‍ വേണ്ടി, നാം ക്വുര്‍ആനിനെ നിശ്ചയം എളുപ്പമാക്കിയിരിക്കുന്നു (20/02/2015)

بسم الله الرحمن الرحيم
السلام عليكم ورحمة الله
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന് സര്‍വ്വ സ്തുതിയും.  മുഹമ്മദ്‌ നബി(സ)ക്കും അവിടെത്തെ കുടുംബത്തിനും അവരെ പിന്‍ പറ്റിയവര്‍ക്കും രക്ഷയും, സമാധാനവും, അനുഗ്രഹവും നീ നല്‍കണമേ...  എന്നോടെന്ന പോലെ നിങ്ങളോടും അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കണമെന്ന് ഞാന്‍ ഉപദേശിക്കുന്നു.  അല്ലാഹു പറയുന്നു...  وَهَـٰذَا كِتَابٌ أَنزَلْنَاهُ مُبَارَكٌ فَاتَّبِعُوهُ وَاتَّقُوا لَعَلَّكُمْ تُرْحَمُونَ  ഇതാകട്ടെ നാം അവതരിപ്പിച്ച നന്‍മ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.(06:155)  فَبَشِّرْ عِبَادِ  അതിനാല്‍ എന്‍റെ ദാസന്‍മാര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.(39:17)  الَّذِينَ يَسْتَمِعُونَ الْقَوْلَ فَيَتَّبِعُونَ أَحْسَنَهُ  അതായത് വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക് .(39:18)  മുസ്‌ലിം സഹോദരങ്ങളെ...  അല്ലാഹു ജനങ്ങളിലേക്ക് ക്വുര്‍ആന്‍ ഇറക്കിയത് അവന്‍ അവര്‍ക്ക് ചെയ്ത അനുഗ്രഹങ്ങളില്‍ പ്പെട്ടതാണ്.  അത് വലിയ അനുഗ്രഹമാണ്.  സത്യാസത്യ വിവേചനമാണ്.  അതിന്‍റെ ഉപദേശങ്ങളില്‍ ഹൃദയ രോഗങ്ങള്‍ക്ക് ശിഫയാണ്.  അതിന്‍റെ തെളിവുകള്‍ മാര്‍ഗദര്‍ശനം തേടുന്നവര്‍ക്ക് മതിയാതാണ്.  يَا أَيُّهَا النَّاسُ قَدْ جَاءَكُم بُرْهَانٌ مِّن رَّبِّكُمْ وَأَنزَلْنَا إِلَيْكُمْ نُورًا مُّبِينًا  മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു.(04:174)  ക്വുര്‍ആന്‍ ഹൃദയത്തെ നേരയാക്കുന്ന പ്രകാശമാണ്.  ബുദ്ധി,ചിന്തകള്‍ക്ക് പ്രകാശം നല്‍കും,  അഞ്ജത നീക്കി കളയുന്നു.  അല്ലാഹു പറയുന്നു...  إِنَّ هَـٰذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا  തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.(17:09)  അത് ജീവിതത്തിന്‍റെ വഴിയും സംസ്ക്കാരത്തിന്‍റെ ഉറവിടവുമാണ്.  നല്ല സ്വഭാവത്തിലേക്ക് ക്ഷണിക്കുന്നു.  വിജയവും സമാധാനവും നല്‍കുന്നു.  അല്ലാഹു പറയുന്നു...  طه  مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَىٰ  നിനക്ക് നാം ഖുര്‍ആന്‍ അവതരിപ്പിച്ച് തന്നത് നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല.(20:01,02)  അല്ലാഹുവിന്‍റെ അടിമകളെ...  ക്വുര്‍ആന്‍ പാരായണം ലാഭകരമായ കച്ചവടമാണ്. നിത്യ സമ്പത്താണ്‌.  അല്ലാഹു പറയുന്നു...  إِإِنَّ الَّذِينَ يَتْلُونَ كِتَابَ اللَّـهِ وَأَقَامُوا الصَّلَاةَ وَأَنفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَارَةً لَّن تَبُورَ തീര്‍ച്ചയായും അല്ലാഹുവിന്‍റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.(35:29)  لِيُوَفِّيَهُمْ أُجُورَهُمْ وَيَزِيدَهُم مِّن فَضْلِهِ ۚ إِنَّهُ غَفُورٌ شَكُورٌ  അവര്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ അവന്‍ പൂര്‍ത്തിയാക്കി കൊടുക്കുവാനും അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവന്‍ അവര്‍ക്ക് കൂടുതലായി നല്‍കുവാനും വേണ്ടി. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമാകുന്നു.(35:30)  ക്വുര്‍ആന്‍ മുറുകെ പിടിക്കലും അത് കേള്‍ക്കാനും പാരായണം ചെയ്യാനും സമയം ഉപയോഗപ്പെടുത്തലും സ്വര്‍ഗത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിക്കാന്‍ കാരണമാണ്.  നബി(സ) പറയുന്നു...  ക്വുര്‍ആനുമായി ബന്ധപ്പെടുന്നവരോട് പറയപ്പെടും.  നീ വായിക്കുക.. ഉയര്‍ച്ചയിലേക്ക് നീങ്ങുക.  ദുനിയാവില്‍ നിയമാനു സൃതം പാരായണം ചെയ്യുന്നത് പോലെ നീ പാരായണം ചെയ്യുക.  കാരണം നിശ്ചയം നിന്‍റെ സ്ഥാനം നീ വായിക്കുന്ന ആയത്തിന്‍റെ അവസാനത്തിലാണ്.  നിങ്ങള്‍ അറിയുക, നിശ്ചയമായും ക്വര്‍ആന്‍ പാരായണം അല്ലഹിവിന്‍റെ തൃപ്തി നേടാനുള്ള മുഖ്യ കാരണമാണ്.  നബി(സ) പറഞ്ഞു.  പരലോകത്ത് ക്വുര്‍ആന്‍ വരും അല്ലാഹുവോട് പറയും,  എന്‍റെ രക്ഷിതാവേ നീ അവനെ ധരിപ്പിക്ക് അങ്ങിനെ ആദരവിന്‍റെ കിരീടം അവനെ ധരിപ്പിക്കപ്പെടും.  വീണ്ടും പറയും എന്‍റെ രക്ഷിതാവേ നീ അവനു വര്‍ദ്ധിപ്പിക്ക് ആദരവിന്‍റെ പൊന്നാട ധരിപ്പിക്ക്.  വീണ്ടും പറയും എന്‍റെ രക്ഷിതാവേ നീ അവനെ തൃപ്തിപെട് അവനെ അല്ലാഹു തൃപ്തിപ്പെടും.  അങ്ങിനെ അവനോട് പറയപ്പെടും നീ വായിക്ക്, നീ കയറൂ ഓരോ ആയത്തിനും അവനു നന്മ വര്‍ദ്ധിപ്പിക്കപ്പെടും. ക്വുര്‍ആന്‍ പാരയാണത്തിന് പ്രവാചകന്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.  ദുനിയാവില്‍ അവന്‍റെ സ്ഥാനം അത് ഉയര്‍ത്തുകയും പരലോകത്ത് അവനു ശുപാര്‍ശ ചെയ്യുകയും ചെയ്യും.  നബി(സ) പറയുന്നു.  നിങ്ങള്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുക.  നിശ്ചയമായും പരലോകത്ത് അവന് ശുപാര്‍ശകനായി വരും.  നബി(സ) പറഞ്ഞു.  അല്ലാഹുവിന് മനുഷ്യരില്‍ ചില ആളുകളുണ്ട്.  അവര്‍ ചോദിച്ചു. അവര്‍ ആരാണ്. നബി(സ) പറഞ്ഞു.  അവര്‍ ക്വുര്‍ആനിന്‍റെ ആളുകളും അല്ലാഹുവിന്‍റെ അഹ് ലുക്കാരും അവന്‍റെ പ്രത്യേകക്കാരുമാണ്.  ക്വുര്‍ആന്‍ പാരയാണത്തിനുള്ള പ്രതിഫലം നബി(സ) വിവരിച്ചിരിക്കുന്നു.  നബി(സ) പറഞ്ഞു.  ക്വുര്‍ആനില്‍ ഒരു അക്ഷരം പാരായണം ചെയ്‌താല്‍ അത് മൂലം അവന് ഒരു നന്മയുണ്ട്.  നന്മ പത്തിരട്ടി പ്രതിഫലമാണ്.  "അലിഫ്-ലാം-മീം" ഒരു അക്ഷരമാണ് എന്ന് ഞാന്‍ പറയുന്നില്ല.  പക്ഷെ "അലിഫ്" ഒരു അക്ഷരം "ലാം" ഒരു അക്ഷരം "മീം" ഒരു അക്ഷരമാണ്.  പ്രതിഫലം ആഗ്രഹിക്കുന്ന മുസ്ലിമേ...  ക്വുര്‍ആനിനെ നിന്‍റെ കൂട്ടുക്കരനാക്കണം.  പരിശ്രമിക്കുന്നവര്‍ പരിശ്രമിച്ചതില്‍ ഏറ്റവും ശ്രേഷ്ടമാണ് അത് എന്നെറിയുക.  മത്സരിക്കുന്നവര്‍ മത്സരിച്ചതില്‍ മുഖ്യമായത് അതാണെന്ന് അറിയുക.  നബി(സ) പറഞ്ഞു.  ക്വുര്‍ആന്‍ അറിഞ്ഞ് പാരായണം ചെയ്യുന്നവന്‍ ആദരണിയരായ മാലഖമാരോടൊപ്പമാണ്.  പ്രയാസം സഹിച്ച് പാരായണം ചെയ്യുന്നവന് രണ്ട് പ്രതിഫലമുണ്ട്.  ക്വുര്‍ആനിന്‍റെ ആളുകളെ...  ക്വുര്‍ആനില്‍ ചിന്തിക്കാന്‍ നമ്മോട് അല്ലാഹു പറയുന്നു...  كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ  നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി.(38:29)  وَرَتِّلِ الْقُرْآنَ تَرْتِيلًا  ക്വുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക.(73:04)  ക്വുര്‍ആന്‍ പാരായണം ചെയ്യലും ചിന്തിക്കലും നിത്യമാക്കല്‍ ഒരു മുസ്ലിമിന്‍റെ ബാധ്യതയാണ്.  വീട്ടില്‍ വെച്ച് പാരായണം ചെയ്യുകയും മക്കള്‍ക്കും കുടുംബത്തിനും മാതൃകയാവുകയും വേണം.  നബി(സ) പറഞ്ഞു.  നിങ്ങള്‍ നിങ്ങളുടെ വീടുകളെ ഖബര്‍ സ്ഥാന്‍ ആക്കരുത്.  കാരണം സൂറ:ബക്കറ ചെയ്യുന്ന വീട്ടില്‍ ശൈത്വാന്‍ പിന്‍തിരിഞ്ഞ് പോകും.  നമ്മുടെ ഭരണ കൂടം വിശുദ്ധ ക്വുര്‍ആന്‍ പഠനത്തിന് വലിയ പ്രധ്യാനം നല്‍കിയിരിക്കുന്നു.  രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ക്വുര്‍ആന്‍ മന:പാഠ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.  മത്സരങ്ങളും സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു.  അല്ലാഹു അതിന് അര്‍ഹിക്കുന്ന പ്രതിഫലം നല്‍കട്ടെ...  ക്വുര്‍ആന്‍ നിയമങ്ങള്‍ അനുസരിച്ച് ജീവിതം ചിട്ട പ്പെടുത്താന്‍ അല്ലാഹു സഹായിക്കട്ടെ...  രാത്രിയും പകലും ക്വുര്‍ആന്‍ പാരായണം ചെയ്യാന്‍ അല്ലാഹു നമ്മെ സഹായിക്കട്ടെ... (ആമീന്‍). 

No comments:

Post a Comment